നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 16കാരനെ തട്ടിക്കൊണ്ടു പോയി:ബന്ധു ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

  16കാരനെ തട്ടിക്കൊണ്ടു പോയി:ബന്ധു ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

  • Share this:
   പത്തനംതിട്ട : മഞ്ഞണിക്കരയിൽ നിന്ന് പതിനാറുകാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ബന്ധു ഉൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ. കുട്ടിയുടെ ബന്ധുവായ അവിനാശ് എന്നയാളുടെ നേതൃത്വത്തിൽ വീട് കയറി ആക്രമണം നടത്തിയായിരുന്നു തട്ടിക്കൊണ്ടു പോകൽ. 25 ലക്ഷം രൂപയാണ് ഇവർ മോചനദ്രവ്യം ആവശ്യപ്പെട്ടത്.

   ഫേസ്ബുക്കില്‍ ഏറ്റുമുട്ടി തോമസ് ഐസക്കും ചെന്നിത്തലയും

   കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് വടിവാൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങളുമായി അക്രമി സംഘം മഞ്ഞണിക്കരയിലുള്ള വീട്ടിലെത്തിയത്. അവിനാശിന്റെ നേതൃത്വത്തിൽ മൈസൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണെത്തിയത്. മുത്തശ്ശിയെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്ലസ് ടു വിദ്യാർത്ഥിയായ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇവരിൽ നിന്ന് സ്വർണ്ണം ഉൾപ്പെടെ കവർച്ച നടത്തുകയും ചെയ്തു.

   'ശബരിമല'വിഷയത്തിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം

   രണ്ട് കാറുകളിലായാണ് ക്വട്ടേഷൻ സംഘം എത്തിയത്. ഇവർ കാറിൽ വച്ച് മർദ്ദിച്ചുവെന്നും വിദ്യാർത്ഥി പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ പതിനാറുകാരനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

   ഇന്ന് പുലർച്ചയോടെയാണ് സംഭവവുമായി ബന്ധപ്പെട്ട അഞ്ച് പേരെ പെരുമ്പാവൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. തട്ടിക്കൊണ്ടുപോകല്‍, കൂട്ടക്കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍, ആയുധങ്ങളുപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തും.

   First published:
   )}