TRENDING:

ലൊക്കേഷന്‍ തെറ്റായി നൽകിയ ഉപഭോക്താവിന്റെ തല ഡെലിവറി ബോയ് തല്ലി പൊട്ടിച്ചു

Last Updated:

ഡെലിവറി ബോയ് യുവാവിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: ലൊക്കേഷന്‍ തെറ്റായി നൽകിയതിന്റെ പേരിൽ സെപ്‌റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ ആക്രമിച്ചതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മെയ് 21-ാം തീയതി ബെംഗളൂരു നഗരപരിധിയിലുള്ള ബെസവേശ്വര നഗറിലാണ് സംഭവം. ശശാങ്ക് എന്ന യുവാവിനെയാണ് ഓൺലൈൻ ഗ്രോസറി ഡെലിവറി കമ്പനിയായ സെപ്റ്റോയുടെ ഏജന്റ് വിഷ്ണുവർദ്ധൻ മർദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് സിസിടിവി ദൃശ്യങ്ങളടക്കം ബെംഗളൂരു പോലീസിന് പരാതി നല്‍കി.
മർദനത്തിൽ പരിക്കേറ്റ യുവാവ്
മർദനത്തിൽ പരിക്കേറ്റ യുവാവ്
advertisement

ആക്രണത്തിൽ യുവാവിന്റെ കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ, യുവാവ് ഡെലിവറി ബോയ്ക്ക് നല്‍കിയ ലൊക്കേഷനില്‍ ചെറിയ പിശക് വന്നിരുന്നു. ഓർഡർ ചെയ്ത ഗ്രോസറി സാധനങ്ങൾ ഏജന്റ് കൊണ്ടുവന്നു. ശശാങ്കന്റെ ഭാര്യയുടെ സഹോദരിയാണ് ഇത് വാങ്ങാനായി വീടിന് പുറത്തേക്ക് ചെന്നത്. എന്നാൽ കൊടുത്ത വിലാസം തെറ്റായിരുന്നെന്ന് പറഞ്ഞ് ഡെലിവറി ജീവനക്കാരൻ തർക്കിക്കാൻ തുടങ്ങിയതോടെ ശശാങ്ക് പുറത്തേക്ക് വന്നു. ഇതിനിടെ ശശാങ്ക് തന്റെ ഫോണിൽ പ്രതിയുടെ ഇരുചക്രവാഹനത്തിന്റെ നമ്പർ പ്ലേറ്റ് ക്ലിക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. തുടർന്ന് ശശാങ്കും അനിരുദ്ധും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തര്‍ക്കം കൈയാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു.

advertisement

ആക്രമണത്തിൽ തന്റെ താഴത്തെ യുവാവിന്റെ കൺപോളയുടെ ഭാഗം ഒടിഞ്ഞതായി പോലീസ് അറിയിച്ചു. നിലവിൽ യുവാവ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ആഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിച്ചില്ലെങ്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി യുവാവ് പറയുന്നു. അതേസമയം, നടന്ന സംഭവത്തിൽ സെപ്‌റ്റോ ഖേദം പ്രകടിപ്പിച്ചു. കൂടാതെ ഇരയെ ൽ സഹായിക്കാൻ സാധ്യമായ നടപടികൾ ചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലാണ് സെപ്‌റ്റോ തങ്ങളുടെ പ്രതികരണം പങ്കുവച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ബസവേശ്വരനഗര പോലീസ് പ്രതിയ്ക്കായുള്ള തിരച്ചിൽ നടത്തി വരികയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൊക്കേഷന്‍ തെറ്റായി നൽകിയ ഉപഭോക്താവിന്റെ തല ഡെലിവറി ബോയ് തല്ലി പൊട്ടിച്ചു
Open in App
Home
Video
Impact Shorts
Web Stories