TRENDING:

Gold Coins Investment | സ്വർണ്ണനാണയ നിക്ഷേപത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം

Last Updated:

മറ്റു നിക്ഷേപങ്ങളിലെന്ന പോലെ സ്വർണ്ണ നാണയങ്ങളിൽ നിക്ഷേപിക്കുന്നതിനും ചില പ്രതികൂല ഘടകങ്ങളുണ്ട്.  ഈ തീരുമാനം എടുക്കാനും എടുക്കാതിരിക്കാനും പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും അവസാനം തീരുമാനം നിങ്ങളുടേതാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സുരക്ഷിതമായ നിക്ഷേപങ്ങളിൽ താൽപര്യപ്പെടുന്നവരാണ് നാം എല്ലാവരും. അധികമാളുകളും റിയൽ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപം, സെക്യൂരിറ്റി, സ്വർണം തുടങ്ങിയ ഒട്ടനവധി സംരഭങ്ങളിൽ പണം നിക്ഷേപിക്കാറുണ്ട്. നിങ്ങൾ എന്നെങ്കിലും സ്വർണ്ണ നാണയങ്ങളിൽ നിക്ഷേപിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ. ഇത്തരം സംരംഭങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളുമാണ്  ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
advertisement

Also Read-എന്താണ് ബിറ്റ്‌കോയിൻ ? ക്രിപ്റ്റോകറൻസി പ്രവർത്തിക്കുന്നത് എങ്ങനെ?

ഗോൾഡ് കോയി൯ നിക്ഷേപങ്ങളുടെ നേട്ടങ്ങൾ

നിങ്ങളുടെ കൈവശമുള്ള പണം ഗോൾഡ് കോയിനായി നിക്ഷേപിക്കുന്നതിന്റെ പ്രധാന നേട്ടം കോയി൯ വാങ്ങുന്ന സമയത്ത് വിലക്കയറ്റത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നതാണ്. കോയി൯ വാങ്ങുന്നയാളുകൾ അവ വിൽക്കുന്നതു വരെ കാപ്പിറ്റൽ ഗെയ്൯ ടാക്സ് അടക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വീട്ടിൽ സ്വർണ നാണയങ്ങളുണ്ടെന്ന് നിങ്ങൾ പറയുന്നതു വരെ ആരും അറിയാ൯ പോകുന്നില്ല. വലിയ മൂല്യ തകർച്ച സംഭവിച്ചാൽ പോലും സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഈ നാണയങ്ങൾ ഉപയോഗിക്കാ൯ പറ്റും.

advertisement

ഇത് ഒരുപക്ഷെ, അൽപ്പം വിചിത്രമായി തോന്നിയേക്കാം. എന്നാൽ ഇത്തരം പ്രവണതകൾ സംഭവിച്ച രാജ്യങ്ങളിലൊക്കെ മറ്റു നിക്ഷേപകൾ തകരുമ്പോഴും സ്വർണ നിക്ഷേപത്തിന്റെ മൂല്യം വർദ്ധിച്ചതായാണ് കാണാറ്.

സ്വർണ്ണ നാണയ നിക്ഷേപത്തിന്റെ കോട്ടങ്ങൾ

സ്വർണ്ണ നാണയങ്ങളിൾ നിക്ഷേപം നടത്തുന്നതിന് അതിന്റേതായ ചില കോട്ടങ്ങളും ഉണ്ട്. സുരക്ഷിതമായ സ്ഥലങ്ങിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചില്ലെങ്കിൽ താങ്കളുടെ പക്കലുള്ള സ്വർണ്ണം മോഷണം പോവാ൯ സാധ്യതയുണ്ട്. അതുപോലെ ബോണ്ടുകളിൽ നിന്നും സ്റ്റോക്കുകളിൽ നിന്നും താങ്കൾക്ക് ലാഭമൊന്നും ലഭിക്കുകയില്ല. ഇതു കൂടാതെ ചിലപ്പോൾ സ്വർണ്ണ വില വർധിക്കാന്‍ താങ്കൾക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.

advertisement

സ്വർണ്ണ നാണയങ്ങള്‍ വാങ്ങാനും സൂക്ഷിക്കാനും ചില എളുപ്പ വഴികൾ

സ്വർണ്ണ നാണയം വാങ്ങി സൂക്ഷിക്കാനുദ്ദേശിക്കുന്നവർക്ക് ഉപകാര പരമമായ ചില എഴുപ്പ വഴികളാണ് താഴെ പറയുന്നത്. താങ്കൾ സ്വർണ്ണം വാങ്ങാനുള്ള തീരുമാനം ഉറപ്പിച്ചെങ്കിൽ അടുത്തതായി ആദ്യം ചെയ്യേണ്ടത് വിശ്വസിക്കാ൯ പറ്റുന്ന സ്ഥാപനമോ അല്ലെങ്കിൽ നല്ല ഒരു ഡീലറേയോ കണ്ടെത്തുക എന്നതാണ്. അതുപോലെ കച്ചവടം ഉറപ്പിക്കുന്നതിന് മുന്പ് സ്വർണ്ണത്തിന്റെ ആധികാരികതയും ഉറപ്പു വരുത്തണം.

Also Read-ബിറ്റ് കോയിൻ- ക്രിപ്റ്റോകറൻസി; അറിയേണ്ടതെല്ലാം

advertisement

അതുപോലെ കോയിൽ വാങ്ങുമ്പോൾ നിർദ്ധിഷ്ട തുകയേക്കാൾ അൽപ്പം പ്രീമിയം അധികം നൽകേണ്ടി വരും.  ന്യൂമിസ്മാറ്റിക് കോയിനുകൾ ബുളിയ൯ കോയിനുകളേക്കാൾ ലാഭം കിട്ടുമെങ്കിലും അവയെ പറ്റി കൂടുതൽ ധാരണയില്ലാത്തവർ ബുളിയ൯ കോയി൯ തന്നെ വാങ്ങുന്നതാണ് നല്ലത്.

അതുപോലെ വാങ്ങിയ നാണങ്ങൾ വിരലടയാളമോ ഉരച്ചിലുകളോ വരാതെ കൃത്യമായി ഒരു സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കണം. വീട്ടിൽ സ്വർണം സൂക്ഷിക്കാ൯ പറ്റിയ സ്ഥലമുണ്ടെങ്കിൽ മാത്രം ഈ സാഹസത്തിന് മുതിർന്നാൽ മതി. കാരണം, ഇക്കാലത്ത് കള്ളന്മാർക്ക് മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് എവിടെയാണ് സ്വർണ്ണം സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്ന് കണ്ടെത്താനാകും. ഒരുപാട് നാണയങ്ങൾ സൂക്ഷിക്കുന്നതും അത്ര നല്ലതല്ല. അതായത് ഏകദേശം താങ്കളുടെ കൈവശമുള്ള പണത്തിന്റെ 5-15 ശതമാനം മാത്രം നാണയമായി സൂക്ഷിക്കലാണ് ഉചിതം.

advertisement

സ്വർണ്ണ നാണയ നിക്ഷേപം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റു നിക്ഷേപങ്ങളിലെന്ന പോലെ സ്വർണ്ണ നാണയങ്ങളിൽ നിക്ഷേപിക്കുന്നതിനും ചില പ്രതികൂല ഘടകങ്ങളുണ്ട്.  ഈ തീരുമാനം എടുക്കാനും എടുക്കാതിരിക്കാനും പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും അവസാനം തീരുമാനം നിങ്ങളുടേതാണ്.

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Gold Coins Investment | സ്വർണ്ണനാണയ നിക്ഷേപത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം
Advertisement
Open in App
Home
Video
Impact Shorts
Web Stories