TRENDING:

Death of the Sun | സൂര്യന്റെ മരണം ഉടനുണ്ടാകുമോ? ഇനി അവശേഷിക്കുന്നത് എത്രനാൾ? പഠനം പറയുന്നത്

Last Updated:

സൂര്യന്റെ പ്രായം ഇപ്പോൾ ഏകദേശം 4.57 ബില്യൺ വർഷത്തോളം വരുമെന്നാണ് പഠനം കണക്കാക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂര്യൻ (sun) ഇപ്പോൾ കടന്നുപോകുന്നത് അതിന്റെ മധ്യവയസ്സിലൂടെ ആയിരിക്കാനാണ് സാധ്യത എന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ഗയ (Gaia ) ബഹിരാകാശ പേടകത്തിൽ (spacecraft) നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. സൂര്യനെ സംബന്ധിക്കുന്ന നിരവധി നിർണായക വിവരങ്ങൾ അടങ്ങിയ പഠന റിപ്പോർട്ട് ഈ വർഷം ജൂണിലാണ് പ്രസിദ്ധീകരിച്ചത്. ഏകദേശം 4.57 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട സൂര്യൻ എപ്പോൾ ഇല്ലാതാകുമെന്ന് നിർണ്ണയിക്കാൻ സഹായിക്കുന്ന നിരവധി വിവരങ്ങൾ ഇഎസ്എയുടെ ഗയ ദൂരദർശിനിയിൽ (telescope) നിന്നും ലഭ്യമായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
advertisement

സൂര്യൻ ഇന്ധനം തീർന്ന് ഒടുവിൽ ഒരു ചുവപ്പുഭീമനായി (red giant) മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. എന്നാൽ അതിന് മുമ്പായി സൂര്യന്റെ പരിണാമ പ്രക്രിയ കോടിക്കണക്കിന് വർഷങ്ങൾ തുടരുമെന്നാണ് കണക്കാക്കുന്നത്. സൂര്യന്റെ ഭൂതകാലം സംബന്ധിച്ചുള്ള വിവരങ്ങളും ഭാവികാലത്തെ കുറിച്ചുള്ള പ്രവചനങ്ങളും പഠനത്തിൽ ഉണ്ട്. മാത്രമല്ല. ഓരോ ഘട്ടത്തിലും സൂര്യന്റെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്നും ഇതിൽ വിശദീകരിക്കുന്നുണ്ട്. സൂര്യൻ എപ്പോൾ ആയിരിക്കും തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുക എന്നത് സംബന്ധിച്ച വിവരങ്ങളും പഠനം വെളിപ്പെടുത്തുന്നുണ്ട്.

advertisement

ഇഎസ്എയുടെ പഠനത്തിലെ വെളിപ്പെടുത്തലുകൾ എന്തെല്ലാം?

ഇഎസ്എയുടെ പഠന റിപ്പോർട്ട് 2022 ജൂൺ 13ന് ആണ് പ്രസിദ്ധീകരിക്കുന്നത്. സൂര്യന്റെ പ്രായം ഇപ്പോൾ ഏകദേശം 4.57 ബില്യൺ വർഷത്തോളം വരുമെന്നാണ് പഠനം കണക്കാക്കുന്നത്. “സൂര്യൻ ഇപ്പോൾ അതിന്റെ സുഖപ്രദമായ മധ്യവയസ്സിലൂടെ കടന്നു പോവുകയാണ്, പൊതുവെ സ്ഥിരത നിലനിർത്തുകയും ഹൈഡ്രജനെ ഹീലിയത്തിലേക്ക് സംയോജിപ്പിക്കുന്ന പ്രക്രിയ തുടരുകയും ചെയ്യുന്നുണ്ട്. സാഹചര്യങ്ങൾ നിലവിൽ ശാന്തമാണ്” പഠനം പറയുന്നു. എന്നാൽ ഈ സ്ഥിതി എന്നെന്നും നിലനിൽക്കില്ല. സൂര്യൻ ഒടുവിൽ ഇല്ലാതാകും. സൂര്യൻ ക്ഷയിച്ച് ഇല്ലാതാവുന്ന പ്രക്രിയയുടെ വിവരങ്ങളും ഇഎസ്എയുടെ ഗയ ബഹിരാകാശനിലയം വെളിപ്പെടുത്തിയിട്ടുണ്ട്.

advertisement

advertisement

സൂര്യന്റെ കാമ്പിലെ (CORE) ഹൈഡ്രജൻ ഇന്ധനം തീർന്നു തുടങ്ങുമ്പോൾ സംയോജന (FUSION) പ്രക്രിയയിൽ മാറ്റങ്ങൾ ആരംഭിക്കും അതോടെ സൂര്യൻ ഒരു ചുവന്ന ഭീമൻ നക്ഷത്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഈ പ്രക്രിയയിൽ സൂര്യന്റെ ഉപരിതലത്തിലെ താപനില കുറയുകയും ചെയ്യും. നക്ഷത്രത്തിൽ അടങ്ങിയിരിക്കുന്ന പിണ്ഡം, അതിന്റെ രാസഘടന എന്നിവയെ ആശ്രയിച്ചിരിക്കും ഇത് സംഭവിക്കുന്നത്.

ഫ്രാൻസിലെ വാനനിരീക്ഷണനിലയമായ ഡി ലാ കോട്ട് ഡി അസൂറിലെ ജ്യോതിശാസ്ത്രജ്ഞനായ ഒർലാഗ് ക്രീവിയും ഗയയുടെ കോർഡിനേഷൻ യൂണിറ്റ് 8ലെ സഹപ്രവർത്തകരും ചേർന്നാണ് ​പഠനം നടത്തിയത്. ബഹിരാകാശ പേടകത്തിന് നൽകാൻ കഴിയുന്ന ഏറ്റവും കൃത്യമായ നക്ഷത്ര നിരീക്ഷണങ്ങൾ പരിശോധിച്ചാണ് അവർ ഒരു നി​ഗമനത്തിൽ എത്തിയത്.

advertisement

സൂര്യൻ എപ്പോൾ മരിക്കും?

അവസാന കാലത്തോട് അടുക്കുമ്പോൾ സൂര്യന്റെ വലുപ്പം കൂടാനു ഉപരിതലം തണുക്കാനും തുടങ്ങും. എന്നാൽ ഇത്തരത്തിൽ, തണുപ്പും വലിപ്പവും കൂടാൻ തുടങ്ങുന്നതിനു മുമ്പായി സൂര്യൻ പരമാവധി താപനിലയിലേക്ക് എത്തുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. സൂര്യന് ഏകദേശം 8 ബില്യൺ വർഷം പ്രായമുള്ളപ്പോൾ ഇത് സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.

“ഏകദേശം 10-11 ബില്യൺ വർഷം പ്രായമുള്ള ഒരു ചുവന്ന ഭീമൻ നക്ഷത്രമായി സൂര്യൻ മാറും. ഈ ഘട്ടത്തിന് ശേഷം സൂര്യൻ അതിന്റെ ജീവിതാവസാനത്തിലെത്തും, ഒടുവിൽ അത് മങ്ങിയ വെളുത്ത കുള്ളനായി മാറും “ ഒർലാഗ് പറയുന്നു.

പ്രപഞ്ചത്തിലെ മറ്റ് നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സൂര്യനെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങൾ ചുരുക്കമാണ്. സൂര്യനുമായി സാമ്യമുള്ള നക്ഷത്രങ്ങളെ തിരിച്ചറിയുന്നതിലൂടെ നിരീക്ഷണത്തിലെ ഈ അന്തരം നികത്താനാകുമെന്നാണ് പ്രതീക്ഷ.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Death of the Sun | സൂര്യന്റെ മരണം ഉടനുണ്ടാകുമോ? ഇനി അവശേഷിക്കുന്നത് എത്രനാൾ? പഠനം പറയുന്നത്
Open in App
Home
Video
Impact Shorts
Web Stories