TRENDING:

Explained: സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് വീഴുമോ? പുതിയ ഐ ടി നയത്തെക്കുറിച്ച് കൂടുതലറിയാം

Last Updated:

പുതിയ ചട്ടങ്ങൾ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കാതെ വന്നാൽ ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം സമൂഹ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്ന പരിരക്ഷ നഷ്ടപ്പെടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ ന്യൂസ് ഔട്ട്ലെറ്റുകൾക്കും ബാധകമായ പുതിയ ഐ ടി നയം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് എന്നറിയപ്പെടുന്ന ചട്ടങ്ങൾ ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്.
News18
News18
advertisement

കടുത്ത നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന ഈ ചട്ടങ്ങൾ പ്രകാരം സർക്കാർ സമൂഹ മാധ്യമങ്ങളോട് പരാതി പരിഹാര സംവിധാനം രൂപീകരിക്കാനും അതിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെയും നോഡൽ ഉദ്യോഗസ്ഥനെയും നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളും അവയ്ക്ക് സ്വീകരിച്ച നടപടികളും ഉൾപ്പെടെ ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് മന്ത്രാലയത്തിന് പ്രതിമാസം റിപ്പോർട്ട് സമർപ്പിക്കാനും ഈ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പുതിയ ചട്ടങ്ങൾ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കാതെ വന്നാൽ ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം സമൂഹ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്ന പരിരക്ഷ നഷ്ടപ്പെടും.

advertisement

എന്താണ് ഐ ടി നിയമത്തിലെ സെക്ഷൻ 79?

ഐ ടി വകുപ്പിലെ സെക്ഷൻ 79 പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന വിവരങ്ങൾ, ഡാറ്റ, ആശയവിനിമയത്തിനുള്ള ലിങ്കുകൾ തുടങ്ങിയവയ്ക്ക് ഇടനിലക്കാരായ ഈ കമ്പനികൾക്ക് നിയമപരമോ അല്ലാത്തതോ ആയ ബാധ്യത ഇല്ല. ചുരുക്കത്തിൽ, സമൂഹ മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് വഹിക്കപ്പെടുന്ന സന്ദേശത്തിന്റെ വാഹകരായി മാത്രം വർത്തിക്കുകയും ആ പ്രക്രിയയിൽ നേരിട്ട് മറ്റ് ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം ആ സന്ദേശം മൂലം ഉണ്ടാകുന്ന നിയമ നടപടികളിൽ നിന്ന് ഈ കമ്പനികൾ സുരക്ഷിതരായിരിക്കും.

advertisement

എന്നാൽ, സർക്കാരോ മറ്റ് ഏജൻസികളോ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടും ഏതെങ്കിലും ഒരു ഉള്ളടക്കം നീക്കം ചെയ്യാൻ തയ്യാറായില്ലെങ്കിൽ ഈ പരിരക്ഷ അവർക്ക് ലഭിക്കില്ല. അതോടൊപ്പം, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യപ്പെട്ട, നിയമനടപടിയ്ക്ക് ഇടയാക്കിയ സന്ദേശങ്ങളിലോ മറ്റ് ഉള്ളടക്കങ്ങളിലോ തെളിവുകളിലോ സമൂഹ മാധ്യമങ്ങൾ കൃത്രിമം കാണിക്കുകയോ അത് നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താലും സെക്ഷൻ 79 നൽകുന്ന പരിരക്ഷ നഷ്ടപ്പെടും.

സമൂഹ മാധ്യമങ്ങൾക്ക് നിയമ പരിരക്ഷ നൽകുന്ന സെക്ഷൻ 79 നിലവിൽ വന്നത് എങ്ങനെ?

advertisement

2004-ൽ ഉണ്ടായ ഒരു പോലീസ് കേസിനെ തുടർന്നാണ് മൂന്നാം കക്ഷികളുടെ ഇടപെടലുകളിൽ നിന്ന് ഇടനിലക്കാരായ സമൂഹ മാധ്യമങ്ങൾക്ക് സംരക്ഷണം നൽകണം എന്ന ആവശ്യം ഉയർന്നു വന്നത്. 2004 നവംബറിൽ ഒരു ഐ ഐ ടി വിദ്യാർത്ഥി ഒരു അശ്ലീല വീഡിയോ ക്ലിപ്പ് വിൽപ്പനയ്ക്കായി ബാസി എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. ഈ സംഭവം കേസായതോടെ പോലീസ് ആ വിദ്യാർത്ഥിയെ കൂടാതെ പ്രസ്തുത വെബ്‌സൈറ്റിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആയിരുന്ന അവ്നിഷ് ബജാജിനെയും മാനേജർ ആയിരുന്ന ശരത് ദിഗുമാർട്ടിയെയും അറസ്റ്റ് ചെയ്തു. നാല് ദിവസം തീഹാർ ജയിലിൽ കഴിഞ്ഞതിനുശേഷം മോചിതനായ ബജാജ് തനിക്കും തന്റെ സഹപ്രവർത്തകനുമെതിരെ ഡൽഹി പോലീസ് ചാർജ് ചെയ്ത കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇടപാടുകൾ വിൽക്കുന്നയാളും വാങ്ങുന്നയാളും തമ്മിൽ നേരിട്ടാണ് നടക്കുന്നതെന്നും വെബ്‌സൈറ്റ് ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

advertisement

2005-ൽ ബജാജിനും അദ്ദേഹത്തിന്റെ വെബ്സൈറ്റിനുമെതിരെ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നതാണെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. അശ്ലീലസ്വഭാവമുള്ള വീഡിയോ ക്ലിപ്പ് അപ്‌ലോഡ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാണ് വെബ്സൈറ്റിനെതിരെ കേസെടുത്തത്. ഐ ടി നിയമത്തിലെ സെക്ഷൻ 85 പ്രകാരം ബജാജൂം കുറ്റക്കാരനാണ് എന്നതായിരുന്നു കോടതിയുടെ വിധി. ഒരു കമ്പനി ചെയ്യുന്ന കുറ്റത്തിന്, കുറ്റകൃത്യം നടക്കുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാം എന്നാണ് സെക്ഷൻ 85 പറയുന്നത്. എന്നാൽ, 2012-ൽ ഈ ഉത്തരവിനെ അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതി വിധി വന്നു. കേസിനാസ്പദമായ ഇടപാടിൽ ബജാജിനോ വെബ്‌സൈറ്റിനോ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ അദ്ദേഹത്തെ കുറ്റക്കാരനാക്കാൻ കഴിയില്ല എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധിയെത്തുടർന്നാണ് സെക്ഷൻ 79 ഉൾപ്പെടുത്തിക്കൊണ്ട് ഐ ടി നിയമം ഭേദഗതി ചെയ്തത്.

സെക്ഷൻ 79 പ്രകാരമുള്ള പരിരക്ഷ സമൂഹ മാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും?

നിലവിലെ അവസ്ഥയിൽ പൊടുന്നനെ മാറ്റങ്ങളൊന്നും ഉണ്ടാകില്ല, ഇതുവരെ പ്രവർത്തിച്ചു വന്ന പോലെ തന്നെ സമൂഹ മാധ്യമങ്ങൾ തുടർന്നും പ്രവർത്തിക്കും. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഉപയോക്താക്കൾക്ക് പോസ്റ്റുകൾ പങ്കുവെയ്ക്കാനും കഴിയും. എന്നാൽ സർക്കാരിന്റെ പുതിയ ചട്ടങ്ങൾ പ്രകാരം ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെയോ നോഡൽ ഉദ്യോഗസ്ഥനെയോ നിയമിക്കാൻ ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികൾ സംബന്ധിച്ച പ്രതിമാസ റിപ്പോർട്ടുകളും സമർപ്പിച്ചിട്ടില്ല. അതിനാൽ, ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള പരിരക്ഷ ഇനി അവർക്ക് ലഭിക്കില്ല.

ലളിതമായി പറഞ്ഞാൽ ഇനി മുതൽ ഈ സമൂഹ മാധ്യമങ്ങളിൽ ഏതെങ്കിലും ഉപയോക്താവ് നിയമവിരുദ്ധമായ പോസ്റ്റുകൾ പങ്കുവെച്ചാൽ അന്വേഷണ ഏജൻസികൾക്ക് ആ വ്യക്തിയ്ക്ക് എതിരെ മാത്രമല്ല, മറിച്ച് ഈ കമ്പനികളിലെ ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ കഴിയും. ഈ നിയമനടപടി ക്രിമിനൽ സ്വഭാവമുള്ളതാകാനും ഏതാണ്ട് 7 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ പാകത്തിലുള്ളതാവാനുമുള്ള സാധ്യത പുതിയ ഐ ടി ചട്ടങ്ങൾ തുറന്നു വെയ്ക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സമൂഹ മാധ്യമരംഗത്തെ ഭീമന്മാരായ കമ്പനികൾ ഈ നിയമ വ്യവസ്ഥകൾ പാലിക്കാത്തതിന്റെ പേരിൽ അവിടത്തെ ഉദ്യോഗസ്ഥർ വ്യക്തിപരമായി നിയമനടപടി ഏറ്റുവാങ്ങേണ്ടി വരുന്ന അവസ്ഥയാകും ഇത് സൃഷ്ടിക്കുകയെന്ന് എസ് എഫ് എൽ സിയുടെ ലീഗൽ ഡയറക്റ്റർ പ്രശാന്ത് സുഗതൻ അഭിപ്രായപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് വീഴുമോ? പുതിയ ഐ ടി നയത്തെക്കുറിച്ച് കൂടുതലറിയാം
Open in App
Home
Video
Impact Shorts
Web Stories