മേഘങ്ങള്‍ക്കും ഭൂമിക്കും ഇടയിലോ അല്ലെങ്കില്‍ മേഘങ്ങള്‍ക്കുള്ളിലോ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ കാരണമുണ്ടാകുന്ന വൈദ്യുത ഡിസ്ചാര്‍ജാണ് മിന്നല്‍. മിക്ക മിന്നലുകളും മേഘങ്ങള്‍ക്കുള്ളിലാണ് സംഭവിക്കുന്നത്. കാറ്റിനെ തുടര്‍ന്ന് മേഘങ്ങള്‍ക്കുള്ളില്‍ മഴ, ഐസ്, മഞ്ഞ് എന്നിവയുടെ കണികകള്‍ കൂട്ടിയിടിക്കുന്നത് മഴ മേഘങ്ങളും ഭൂമിയും തമ്മിലുള്ള അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുകയും പലപ്പോഴും മഴ മേഘങ്ങളുടെ താഴ്ന്ന ഭാഗത്ത് നെഗറ്റീവ് ചാര്‍ജ് രൂപപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ഭൂമിയിലെ വസ്തുക്കള്‍, മരങ്ങള്‍ എന്നിവ പോസിറ്റീവ് ചാര്‍ജ്ജായി മാറുകയും ചെയ്യുന്നു. ഈ രണ്ട് ചാര്‍ജുകള്‍ക്കിടയിലൂടെ വൈദ്യുതി കടന്നു പോകുന്നതാണ് മിന്നലിന് കാരണം.
advertisement
മിന്നലിന് അതിതീവ്ര ചൂടാണ്. ചുറ്റുമുള്ള വായുവിനെ സൂര്യന്റെ ഉപരിതലത്തേക്കാള്‍ അഞ്ചിരട്ടി ചൂടാക്കാന്‍ മിന്നലിന് കഴിയും. ഈ ചൂട് ചുറ്റുമുള്ള വായു അതിവേഗം വികസിക്കുന്നതിനും വൈബ്രേറ്റുചെയ്യുന്നതിനും കാരണമാകുന്നു. അതിനാലാണ് മിന്നല്‍ കണ്ടതിനുശേഷം കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഇടിമുഴക്കം കേള്‍ക്കുന്നത്.
ഇടിമിന്നല്‍ വളരെ അപകടകരമാണ്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില സുരക്ഷാ മുന്‍കരുതലുകള്‍ ഇതാ..
തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. മരത്തിന്റെ ചുവട്ടില്‍ നില്‍ക്കരുത്. ഏറ്റവും സുരക്ഷിതമായ സ്ഥലം ഒരു കെട്ടിടത്തിനുള്ളിലാണ്.
നിങ്ങള്‍ നീന്തുകയാണെങ്കില്‍, വെള്ളത്തില്‍ നിന്ന് മാറി നില്‍ക്കുക.
കാറ്റ് വീശുന്നത് കണ്ടാല്‍ ഉടന്‍ പുറത്തിറങ്ങാതിരിക്കുക.
ഇടിമിന്നലില്‍ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
ലോഹങ്ങള്‍ കൊണ്ടുള്ള വസ്തുക്കള്‍ കൈയില്‍ പിടിക്കാതിരിക്കുക. ഇടിമിന്നലുള്ളപ്പോള്‍ കുട ചൂടി നടക്കുന്നതും വലിയ അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഇടിമിന്നല്‍ ആക്രമണത്തിന്റെ ആഘാതം വളരെ വലുതാണ്. ലോകമെമ്പാടും ഓരോ വര്‍ഷവും രണ്ടായിരത്തോളം പേര്‍ ഇടിമിന്നലേറ്റ് മരിക്കുന്നുണ്ട്. നൂറുകണക്കിന് പേര്‍ ഇടിമിന്നല്‍ അപകടങ്ങളില്‍ നിന്ന് അതിജീവിക്കാറുമുണ്ട്. എന്നാല്‍ ഓര്‍മ്മ നഷ്ടപ്പെടല്‍, തലകറക്കം, ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കാറുണ്ട്. മിന്നല്‍ ഏല്‍ക്കുന്നത് വഴി ഹൃദയസ്തംഭനത്തിനും കഠിനമായ പൊള്ളലിനും കാരണമാകുമെങ്കിലും ഓരോ 10 പേരില്‍ 9 പേരും ഈ അപകടത്തില്‍ നിന്ന് അതിജീവിക്കാറുണ്ട്.
ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ ആണ് ഇടിമിന്നലുകളെക്കുറിച്ച് ആദ്യകാല പഠനങ്ങള്‍ നടത്തിയ വ്യക്തി. ഇടിമിന്നലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ മിക്കപ്പോഴും അപകടകാരികളാണ്.