കാനഡയിലും വടക്കുപടിഞ്ഞാറൻ അമേരിക്കന്‍ രാജ്യങ്ങളിലും ചൂട് സര്‍വകാല റെക്കോര്‍ഡിലേക്കുയരുന്നതിനാൽ, ഈ പ്രദേശത്ത് ഡസൻ കണക്കിന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉഷ്ണ തരംഗം ശക്തമാകുന്നതാണ് ഈ പ്രതിഭാസം ഉണ്ടാകുന്നതിനു കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഉഷ്ണ തരംഗം ശക്തമാകുന്നതിന്റെ ഫലമായി ഈ പ്രദേശങ്ങളിൽ അടിയന്തിര സേവനങ്ങൾ വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ വാന്‍ കൂവറില്‍ 134 പേരും ബ്രിട്ടീഷ് കൊളംബിയയിലാകമാനമായി നൂറുകണക്കിന് പേരും മരണപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തുന്ന ഈ സന്നിഗ്ദാവസ്ഥയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക രേഖപ്പെടുത്തി. “ഈ ആഴ്ച രേഖപ്പെടുത്തിയ താപനില അനിതരസാധാരണവും അഭൂതപൂർവവുമാണ്. ഒട്ടനേകം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
അതേസമയം, പാശ്ചാത്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗവർണർമാരുമായുള്ള ഒരു വെർച്വൽ മീറ്റിംഗിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡെൻ ഈ വർഷത്തെ പടിഞ്ഞാറൻ കാട്ടുതീ ഭീഷണി എപ്പോഴത്തേയും പോലെ കഠിനമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
യു സി എല്‍ എയിലെ കാലാവസ്ഥാ വിദഗ്ധനായ ഡാനിയേൽ സ്വെയ്ന്റെ അഭിപ്രായത്തിൽ ലോകത്തിന്റെ ലോകത്തൊരിടത്തും ഇല്ലാത്ത രീതിയിൽ ഏറ്റവും തീവ്രമായ താപ തരംഗമാണിത് ഈ പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. “താപനിലയുടെ മുൻകാല റെക്കോർഡുകൾ നോക്കുകയാണെങ്കിൽ ഒരു ഡിഗ്രിയിൽ കൂടുതൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നത് വളരെ അപൂർവമായ കാര്യമാണ്. പക്ഷേ നിർഭാഗ്യവശാൽ അതിപ്പോൾ സംഭവിക്കപ്പെടുന്നു,” അദ്ദേഹം പറയുന്നു.
“മാറുന്ന ഈ സാഹചര്യത്തിൽ, ആ പഴയ റെക്കോർഡുകൾ എല്ലാം തന്നെ പുതുക്കി എഴുതപ്പെടുകയാണ്. ഈ ഉഷ്ണ തരംഗത്തിന്റെ തീവ്രതയും ആവൃത്തിയും ശരിക്കും ഞെട്ടിപ്പിക്കുന്ന തരത്തില്‍ വളരെ കൂടുതലാണ്," ഡാനിയേൽ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച എക്കാലത്തെയും റെക്കോര്‍ഡ് താപനിലയാണ് കാനഡയിൽ രേഖപ്പെടുത്തിയത്.ലാസ് വെഗാസിലെ നെവാഡ മരുഭൂമിയിലെ ഒത്ത നടുക്കിൽ രേഖപ്പെടുത്തിയ താപനിലയായിരുന്നു കാനഡയിലെ ഒറിഗോണിൽ രേഖപ്പെടുത്തിയത്. സീയാറ്റിൽ, പോർട്ട്‌ലാന്റ്, എന്നിങ്ങനെ മറ്റ് പല നഗരങ്ങളും എക്കാലത്തെയും താപനിലയുടെ റെക്കോർഡുകൾ തകർക്കുകയുണ്ടായി, ചില സ്ഥലങ്ങളിലെ താപനില 115 ഡിഗ്രി ഫാരൻഹീറ്റിനു മുകളിൽ (46 സെൽഷ്യസ്) എത്തുകയുണ്ടായി.
എല്ലാ വർഷവും ഈ സമയത്ത് സാധാരണ മിതശീതോഷ്ണ കാലാവസ്ഥയുള്ള ഒരു പ്രദേശത്താണ് ഇതെല്ലാം സംഭവിക്കുന്നത്.
എന്താണ് ഹീറ്റ് ഡോം
കടുത്ത ചൂടിന് കാരണമാകുന്ന പ്രതിഭാസത്തെ "ഹീറ്റ് ഡോം" എന്നാണ് വിളിക്കുന്നത്. ചൂടുള്ള വായു ഉയർന്ന മർദ്ദമുള്ള മുൻനിര പ്രദേശങ്ങളില്‍ കുടുങ്ങിപ്പോകുന്നു, അത് വീണ്ടും താഴേക്ക് തള്ളപ്പെടുമ്പോൾ, അത് കൂടുതൽ ചൂടുണ്ടാകാന്‍ കാരണമാകുന്നു. ഈ പ്രതിഭാസമാണ് "ഹീറ്റ് ഡോം" എന്നറിയപ്പെടുന്നത്. “ഇത് ഒരു സൈക്കിൾ പമ്പ് പോലെയാണ്,” ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അന്തരീക്ഷ ശാസ്ത്ര (അറ്റ്മസ്ഫിയറിക് സയന്‍സ്) പ്രൊഫസർ ഫിലിപ്പ് മോറ്റ് പറഞ്ഞു. "നിങ്ങൾ ഒരു ബൈക്ക് ടയറിലേക്ക്, വായു സമ്മർദ്ദം ചെലുത്തി നിറക്കുകയാണെങ്കിൽ, അത് വായുവിനെ ചൂടാക്കുന്നു."
ഈ അവസ്ഥ മേഘങ്ങൾ ഉണ്ടാകുന്നതിനെ തടയുകയും സൂര്യനിൽ നിന്ന് കൂടുതൽ വികിരണം താഴേക്ക് വരുകയും ചെയ്യുന്നു. അത്തരം അവസ്ഥകൾ കേട്ടുകേൾവിയില്ലാത്ത സംഭവം അല്ലെങ്കിലും നമുക്ക് ലഭിച്ചിരുന്ന ഉഷ്ണ തരംഗങ്ങളെക്കാൾ ശക്തിയേറിയ ഒന്നാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.-വാഷിംഗ്ടൺ സർവകലാശാലയിലെ ക്ലൈമറ്റോളജിസ്റ്റ് കരിൻ ബംബാക്കോ പറഞ്ഞു.
വളരെ ഉയർന്ന താപനിലയുള്ളതും അല്ലെങ്കില്‍ ഈർപ്പം കൂടുതലുള്ളതുമായ ഈ അവസ്ഥ ' സൂര്യാഘാതം' (ഹീറ്റ് സ്ട്രോക്ക്)' അല്ലെങ്കിൽ 'സൗരശോഷണം' (ഹീറ്റ് എക്സോഷന്‍) എന്നിവക്കുള്ള ഉയർന്ന അപകട സാധ്യത സൃഷ്ടിക്കുന്നുണ്ട്.
Summary
Explained: What is a heat dome and why are the areas of US and Canada recording higher temperatures.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Canada, Climate change, Global warming, Heatwave, United nations, United States