TRENDING:

തിരുവിതാംകൂർ ദേവസ്വം ബോർഡ്; വിവാദങ്ങൾക്കപ്പുറം പ്രവർത്തനം എങ്ങനെ?

Last Updated:

1248 ക്ഷേത്രങ്ങൾ എങ്ങനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ ഹിന്ദുദേവാലയങ്ങൾക്കും അവയുടെ ഭരണക്രമത്തിനും പൊതുവായി നൽകിയിരിക്കുന്ന പേരാണ് ദേവസ്വം. സംസ്‌കൃതത്തിൽ ദേവന്റെ സ്വത്ത് എന്നാണ് 'ദേവസ്വം' എന്നതുകൊണ്ടു സൂചിപ്പിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്
advertisement

തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇപ്പോൾ കേരളത്തിലുള്ള പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ 1248 ക്ഷേത്രങ്ങളുടെ ഭരണമേൽനോട്ടമാണ് ഇതിനുള്ളത്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം ഇതിൽ വരുന്നില്ല.

1947-നുശേഷം ദേവസ്വം ഭരണസമ്പ്രദായം മാറി. രാജാവിൽ നിന്നും ജനപ്രതിനിധികൾ അധികാരമേറ്റപ്പോൾ സർക്കാർ ചുമതലയിൽനിന്നു ദേവസ്വം സ്വതന്ത്രമായി.1948 മാർച്ച് 23 ലെ വിളംബരപ്രകാരം ക്ഷേത്രങ്ങൾ വീണ്ടും രാജഭരണത്തിൻകീഴിലായി. ദേവസ്വം ജോലിക്കാർ സർക്കാർ ജീവനക്കാരല്ലാതായി.

advertisement

തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള ലയനം നടന്നതിനെത്തുടർന്ന് ഇരു രാജ്യങ്ങളിലെയും രാജാക്കന്മാരും കേന്ദ്രസർക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിപ്രകാരം ഒരു ഓർഡിനൻസ് മുഖേന തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വങ്ങളുടെ ഭരണം 1949 ജൂലായിൽ മൂന്ന് അംഗങ്ങൾവീതം ഉൾപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊച്ചി ദേവസ്വം ബോർഡ് ഇങ്ങനെ ഓരോ ബോർഡിന്റെ അധികാരപരിധിക്കുള്ളിലായി. ഇങ്ങനെ രൂപീകൃതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ അധ്യക്ഷൻ മന്നത്തു പത്മനാഭൻ ആയിരുന്നു.

1956 നവംബർ ഒന്നിന് കേരളം നിലവിൽ വന്നതിനു ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരപരിധിയിൽ ചെറിയ മാറ്റം ഉണ്ടായി.

advertisement

ബോർഡ് മെംബർ തിരുവിതാംകൂർ പൗരനും ഹിന്ദുമതവിശ്വാസിയും അനുദ്യോഗസ്ഥനും ആയിരിക്കണം. ബോർഡിലെ കുത്തക ഏർപ്പാടുകളുമായി സഹകരിക്കുന്നവരും മെംബർ ആകാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിൽ ഒരംഗം പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആൾ ആയിരിക്കണം.

ഹിന്ദു മന്ത്രിമാരാണ് നോമിനേഷൻ നടത്തുന്നത്. ബോർഡിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ് എങ്കിൽ നിയമസഭയിലെ ഹിന്ദു അംഗങ്ങൾക്കാണ് വോട്ടവകാശം.

2017 മുതൽ ബോർഡിലെ അംഗത്തിന്റെ കാലാവധി രണ്ടു വർഷമാക്കി.

സെക്രട്ടറി, ദേവസ്വം കമ്മിഷണർ തുടങ്ങിയ ഭരണാധികാരികളും ഉണ്ട്. ബോർഡ് തീരുമാനങ്ങൾ നടപ്പിൽ വരുത്തുക, ബോർഡ് മീറ്റിങ്ങിന്റെ അജൻഡ തയ്യാറാക്കുക, ബോർഡ് ഓഫീസിലെ ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കുക മുതലായവയാണ് സെക്രട്ടറിയുടെ ഭരണച്ചുമതല. ഡിപ്പാർട്ട്മെന്റിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് ദേവസ്വം കമ്മിഷണർ.

advertisement

ദേവസ്വം ഡിപ്പാർട്ട്മെന്റ് നാല് ദേവസ്വം ഡിസ്ട്രിക്റ്റുകളായും ശബരിമല ഗ്രൂപ്പ് ഒഴികെ 20 ഗ്രൂപ്പുകളായും തരംതിരിച്ചിട്ടുണ്ട്.

നാല് ദേവസ്വം ഡിസ്ട്രിക്റ്റുകൾ

തിരുവനന്തപുരം

അമ്പലപ്പുഴ (ഹെഡ്ക്വാർട്ടേഴ്സ്-ഹരിപ്പാട്)

പത്തനംതിട്ട

വൈക്കം

20 ഗ്രൂപ്പുകൾ

നെയ്യാറ്റിൻകര, തിരുവനന്തപുരം, ഉള്ളൂർ, വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്,കരുനാഗപ്പള്ളി, ആറന്മുള, തിരുവല്ല,മുണ്ടക്കയം, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, ഏറ്റുമാനൂർ,പറവൂർ,തൃക്കാരിയൂർ (എറണാകുളം ജില്ല).

ഡിസ്ട്രിക്റ്റുകളുടെ ഭരണാധികാരി ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാരും ഗ്രൂപ്പ് ഭരണാധികാരികൾ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർമാരുമാണ്. ഇവരുടെ കീഴിൽ സബ് ഗ്രൂപ്പ് ഓഫീസർമാരും , അഡ്മിനിസ്ട്രേറ്റിവ് ഓഫീസർമാരും മിനിസ്റ്റീരിയൽ വിഭാഗവും ഉണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പത്തനംതിട്ട ആസ്ഥാനമായി 'ശബരിമല ഗ്രൂപ്പ്' എന്ന പ്രത്യേക ഗ്രൂപ്പ് ഉണ്ട്. ശബരിമല ദേവസ്വത്തിന്റെ ഭരണം എക്സിക്യൂട്ടിവ് ഓഫീസറാണ് നടത്തുന്നത്. ഈ ഓഫീസ് മാസപൂജക്കാലത്തും മണ്ഡല, മകരവിളക്കുസമയങ്ങളിലും ശബരിമലയിൽ പ്രവർത്തിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Explained/
തിരുവിതാംകൂർ ദേവസ്വം ബോർഡ്; വിവാദങ്ങൾക്കപ്പുറം പ്രവർത്തനം എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories