തങ്ങളുടെ കഴിവുകളും താത്പര്യങ്ങളും ഉപയോഗിച്ച് പണം സമ്പാദിക്കുന്നതിനായാണ് ഇന്ത്യയില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഒണ്‍ലിഫാന്‍സില്‍ ചേരുന്നത്. ഈ പ്ലാറ്റ്‌ഫോമിന് ഇന്ത്യയില്‍ നിയമസാധുതയുണ്ടോ? വരുമാനം നേടുന്നത് സ്വയം തൊഴിലായി കണക്കാക്കുമോ? വരുമാനത്തിന് നികുതി കൊടുക്കണോ തുടങ്ങിയ കാര്യങ്ങള്‍ അറിയാം.
ഒണ്‍ലിഫാന്‍സിൽ നിന്ന് പണം സമ്പാദിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്
ഒണ്‍ലിഫാന്‍സ് ഇന്ത്യയില്‍ നിയമവിധേയമാണോ?
ഇന്ത്യയില്‍ നിലവില്‍ ഒണ്‍ലിഫാന്‍സ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അക്കൗണ്ട് ഉണ്ടാക്കുന്നതിനോ പ്ലാറ്റ്‌ഫോമിലൂടെ പണം സമ്പാദിക്കുന്നതിനോ വിലക്കില്ല. ഉള്ളടക്കങ്ങളില്‍ അശ്ലീലമില്ലെന്നും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കണം.
advertisement
പ്രായപൂര്‍ത്തിയാകാത്തവരെയോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ഉള്‍പ്പെടുന്ന ഉള്ളടക്കം പങ്കിടുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമപ്രകാരം ഇത് ശിക്ഷാര്‍ഹമാണ്.
ഈ പ്ലാറ്റ്‌ഫോമം നിയമവിധേയമാണെങ്കിലും അവരുടെ വരുമാനം ഇപ്പോഴും ഇന്ത്യന്‍ നികുതി നിയമങ്ങള്‍ക്ക് വിധേയമാണെന്ന് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ അറിഞ്ഞിരിക്കണം. വരുമാനം ശരിയായി റിപ്പോര്‍ട്ട് ചെയ്യുകയും ആദായനികുതി നിയമങ്ങള്‍ പാലിക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം.
കണ്ടന്റ് ക്രിയേറ്റര്‍മാരെ സ്വയം തൊഴില്‍ ചെയ്യുന്നവരായി കണക്കാക്കുന്നു
നികുതി കണക്കാക്കുമ്പോള്‍ ഒണ്‍ലിഫാന്‍സിൽ നിന്നുള്ള വരുമാനം ബിസിനസില്‍ നിന്നുള്ള വരുമാനം എന്ന രീതിയിലാണ് കണക്കാക്കുന്നത്. കണ്ടന്റ്ക്രിയേറ്റര്‍മാരെ സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികളായോ ഏക ഉടമസ്ഥരായോ(sole proprietors) കണക്കാക്കുന്നു. അതായത് അവരുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനും നികുതി അടയ്ക്കുന്നതിനും അവര്‍ ഉത്തരവാദികളാണ്.
സബ്‌സ്‌ക്രിപ്ഷനുകള്‍, ടിപ്‌സുകള്‍, പണമടച്ചുള്ള സന്ദേശങ്ങള്‍ അല്ലെങ്കില്‍ വ്യക്തിഗത കണ്ടന്റുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം ബിസിനസില്‍ നിന്നും ജോലിയില്‍ നിന്നുമുള്ള ലാഭവും നേട്ടവും എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത് മറ്റ് സോഷ്യല്‍ മീഡിയ ഇൻഫ്ളൂവൻസർമാരെ പോലെയോ ഓണ്‍ലൈനില്‍ നിന്ന് സമ്പാദിക്കുന്ന ഫ്രീലാന്‍സറെയോ പോലെയാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കണ്ടന്റ് ക്രിയേറ്റര്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ മൊത്ത വരുമാനം നേടുന്നുണ്ടെങ്കില്‍ അവര്‍ നികുതി ഓഡിറ്റിംഗിന് വിധേയമായേക്കാം. കൃത്യമായ റിപ്പോര്‍ട്ടിംഗ് ഉറപ്പാക്കുന്നതിന് ചെറിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പോലും വരുമാനത്തിന്റെയും ചെലവുകളുടെയും ശരിയായ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ട്.
ഒണ്‍ലിഫാന്‍സ് വരുമാനത്തിനുള്ള ആദായനികുതി നിയമങ്ങള്‍
ഒണ്‍ലിഫാന്‍സില്‍ നിന്ന് സമ്പാദിക്കുന്ന എല്ലാ പണവും ഡിജിറ്റൽ പേയ്‌മെന്റായി ലഭിച്ചതും ഇന്ത്യന്‍ നിയമപ്രകാരം നികുതി വിധേയമാണ്. കണ്ടന്റ് ക്രിയേറ്ററുടെ നികുതി നല്‍കേണ്ട മൊത്തം വരുമാനത്തിലേക്ക് ഇത് ചേര്‍ക്കുകയും ബാധകമായ സ്ലാബ് നിരക്കുകള്‍ക്ക് അനുസരിച്ച് നികുതി ഈടാക്കുകയും ചെയ്യുന്നു.
കാമറകള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, മൈക്രോഫോണുകള്‍, സോഫ്റ്റ് വെയര്‍ സബ്‌സ്‌ക്രിപ്ഷനുകള്‍, ഇന്റര്‍നെറ്റ് ബില്ലുകള്‍, മറ്റ് ചെലവുകള്‍ എന്നിവ ചൂണ്ടിക്കാട്ടി കണ്ടന്റ്ക്രിയേറ്റര്‍മാര്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ നികുതിയിനത്തില്‍ തേടാവുന്നതാണ്.
ജിഎസ്ടിയും ബാധകമായേക്കാം
ഒരു കണ്ടന്റ് ക്രിയേറ്ററിന്റെ വരുമാനം ഒരു വര്‍ഷത്തില്‍ 20 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍(പ്രത്യേക വിഭാഗത്തില്‍പെടുന്ന സംസ്ഥാനങ്ങള്‍ക്ക് 10 ലക്ഷം രൂപ) അവര്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യണം. ജിഎസ്ടി വ്യവസ്ഥയിൽ ഇന്ത്യന്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് 18 ശതമാനം നികുതി ചുമത്തും.
വിദേശ സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്നുള്ള വരുമാനത്തെ സേവന കയറ്റുമതിയായാണ് കണക്കാക്കുക. അതിന് തുകയൊന്നും ഈടാക്കുകയില്ല. കണ്ടന്റ് ക്രിയേറ്റര്‍ ധാരണാപത്രം ഫയല്‍ ചെയ്യുന്നത് പോലെയുള്ള ശരിയായയ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ ജിഎസ്ടി ഈടാക്കില്ല.