TRENDING:

കോഴിക്കോട് വയനാട് യാത്ര ഇനി മാറും; ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണൽ തുടക്കം

Last Updated:

കോഴിക്കോട് മറിപ്പുഴ മുതല്‍ വയനാട് മീനാക്ഷിപ്പാലം വരെ 8.11 കിലോമീറ്ററാണ് തുരങ്കം. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല സ്റ്റേറ്റ് ഹൈവേയുമായിട്ടാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് തുരങ്കത്തിന്‍റെ കോഴിക്കോട് ഭാഗത്തെ മറിപ്പുഴയെ ബന്ധിപ്പിക്കുന്നത്

advertisement
കേരളത്തിൻ്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിൻ്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാവിലെ 11ന് മറിപ്പുഴ പദ്ധതി പ്രദേശത്തായിരുന്നു ചടങ്ങ്.
(ഫോട്ടോ കടപ്പാട്- മന്ത്രി പി എ മുഹമ്മദ് റിയാസ് / ഫേസ്ബുക്ക്)
(ഫോട്ടോ കടപ്പാട്- മന്ത്രി പി എ മുഹമ്മദ് റിയാസ് / ഫേസ്ബുക്ക്)
advertisement

പാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ അടക്കമുള്ള യന്ത്രങ്ങൾ നേരത്തെ മറിപ്പുഴയിൽ എത്തിച്ചിരുന്നു. ആദ്യം മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് തുരക്കുന്നത്. പിന്നീടാണ് വയനാട് കള്ളാടി ഭാഗത്ത് തുരക്കുക. ഈ ഭാഗത്തെ മണ്ണ് കൂടുതൽ നീക്കാനുണ്ട്. ആസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണിത്‌ നടത്തുന്നത്. തുടക്കഭാഗം ഡ്രില്ല് ചെയ്ത ശേഷം പാറപൊട്ടിച്ച് പാതയൊരുക്കുന്ന ടണലിംഗ് രീതിയാണിത്.

പാറയുടെ ഘടനയും ഉറപ്പും കൃത്യമായി പരിശോധിച്ച ശേഷമാണ് പാറ തുളയ്ക്കൽ തുടങ്ങുന്നത്. അപകട സാധ്യത മുൻനിർത്തി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിയിൽ 2043 കോടിരൂപ ചെലവിലാണ് പാത നിർമാണം. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർവഹണ ഏജൻസി.

advertisement

ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത പ്രത്യേകതകൾ‌

  • ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണൽ
  • താമരശേരി ചുരം കയറാതെ വയനാട്ടിലെത്താം
  • 35 കിലോമീറ്റർ ദൂരക്കുറവ്

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കേരള ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെൻ്റ് ഫണ്ട് ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം.

2006ലാണ് തുരങ്കപാത എന്ന ആശയം ഉയരുന്നത്. 2020ല്‍ ഭരണാനുമതി ലഭിച്ച ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് 2025 ജൂണിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.73 കിലോ മീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം.

advertisement

1.ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത HDR

  • ആകെ 8.735 കിലോമീറ്റർ
  • വയനാട്- 5.58 കി.മീ
  • കോഴിക്കോട്- 3.15 കി.മീ

ഇതില്‍ കോഴിക്കോട് മറിപ്പുഴ മുതല്‍ വയനാട് മീനാക്ഷിപ്പാലം വരെ 8.11 കിലോമീറ്ററാണ് തുരങ്കം. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല സ്റ്റേറ്റ് ഹൈവേയുമായിട്ടാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് തുരങ്കത്തിന്‍റെ കോഴിക്കോട് ഭാഗത്തെ മറിപ്പുഴയെ ബന്ധിപ്പിക്കുന്നത്.

2.ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത HDR

  • ഇരട്ട തുരങ്കങ്ങള്‍-8.11 കി.മീ
  • ഓരോ 300 മീറ്ററിലും ക്രോസ്സ് പാസ്സേജ്
  • advertisement

3.ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത HDR

  • ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങള്‍
  • മൂന്ന് ചെറുപാലങ്ങള്‍

4.ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത HDR

  • ഏറ്റെടുക്കുന്നത്- 33 ഹെക്ടർ
  • വയനാട് - 8.0525 ഹെക്ടർ
  • കോഴിക്കോട്- 8.1225

5.ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത HDR

  • വനമേഖലയിലൂടെ-5771 മീറ്റർ
  • സ്വകാര്യ ഭൂമിയിലൂടെ-2964 മീറ്റർ

6.ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത HDR

  • ആകെ ചെലവ് 2134.50 കോടി
  • advertisement

നിർമാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി നടക്കും. പദ്ധതി പ്രദേശത്ത് തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടർ നിർമാണം പൂർത്തിയായി. പാറ പൊട്ടിക്കുന്ന ക്രഷർ യൂണിറ്റുകളും സജ്ജമായി. കുണ്ടൻതോടിൽ കരാർ കമ്പനി പാട്ടത്തിനെടുത്ത 28 ഏക്കർ സ്ഥലത്താണ് ഇവ ക്രമീകരിച്ചത്.

Summary: Chief Minister Pinarayi Vijayan is set to officially inaugurate the construction of the ambitious Anakkampoyil-Kalladi-Meppadi tunnel road today with the ceremonial "first blast" at Marippuzha. This ₹2,135-crore infrastructure project is poised to revolutionize connectivity between Kozhikode and Wayanad districts. Once completed, it will be the second-longest twin-tube tunnel in India, spanning a total length of 8.73 km (including approach roads).

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

The tunnel provides a high-speed alternative to the congested Thamarassery Ghat (Churam) road, reducing the travel distance between the two districts by approximately 35 km.

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
കോഴിക്കോട് വയനാട് യാത്ര ഇനി മാറും; ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണൽ തുടക്കം
Open in App
Home
Video
Impact Shorts
Web Stories