TRENDING:

Explained: ചെക്ക് ബൗൺസായോ? ചെക്ക് മടങ്ങിയാൽ നിങ്ങൾ തീർച്ചയായും അറിയേണ്ട നിയമ നടപടികൾ

Last Updated:

ചെക്ക് കൈവശമുള്ളയാൾക്ക് ചെക്ക് നൽകിയ ആൾക്കെതിരെ 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് സെക്ഷൻ 138 പ്രകാരം പരാതി നൽകാനും വീണ്ടെടുക്കലിനായി സിവിൽ കേസ് ഫയൽ ചെയ്യാനും കഴിയും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ബാങ്ക് ഒരു ചെക്ക് മടക്കി അയക്കാൻ നിരവധി കാരണങ്ങളുണ്ട്. അവയിൽ ഏറ്റവും സാധാരണമായ ഒരു കാരണമാണ് അക്കൌണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തത്.
advertisement

ചെക്ക് മടങ്ങിയതിന് എന്ത് നിയമനടപടി സ്വീകരിക്കാനാകും?

ചെക്ക് കൈവശമുള്ളയാൾക്ക് ചെക്ക് നൽകിയ ആൾക്കെതിരെ 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് സെക്ഷൻ 138 പ്രകാരം പരാതി നൽകാനും വീണ്ടെടുക്കലിനായി സിവിൽ കേസ് ഫയൽ ചെയ്യാനും കഴിയും.

ചെക്ക് നൽകിയയാൾക്ക് സെക്ഷൻ 138 കേസ് പ്രകാരം പരാതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണ്?

ആദ്യം ചെക്ക് കൈവശമുള്ളയാൾ 30 ദിവസത്തിനുള്ളിൽ ചെക്ക് നൽകിയയാൾക്ക് ഡിമാൻഡ് നോട്ടീസ് അയയ്ക്കണം. ഡിമാൻഡ് നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ചെക്ക് തുക അടയ്ക്കാൻ ഡ്രോയറോട് ആവശ്യപ്പെടുക. നോട്ടീസ് ലഭിച്ച് കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ പണമടയ്ക്കാൻ ഡ്രോയർക്ക് കഴിഞ്ഞില്ലെങ്കിൽ, ചെക്കിന്റെ ഗുണഭോക്താവിന് മജിസ്‌ട്രേറ്റിന് മുമ്പായി പരാതി നൽകാം.

advertisement

ചെക്ക് ബൗൺസാകുന്നത് ക്രിമിനൽ കുറ്റമാണോ?

എൻ‌ഐ ആക്ടിലെ സെക്ഷൻ 138 പ്രകാരം ഒരു ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നു, പിഴയോ അല്ലെങ്കിൽ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിത്.

എൻ.ഐ ആക്ട് 1881 ലെ സെക്ഷൻ 138 പ്രകാരമുള്ള ശിക്ഷ എന്താണ്?

ചെക്കിൽ ഒപ്പിട്ടയാൾക്ക് രണ്ട് വർഷത്തേക്ക് തടവ് ശിക്ഷയോ അല്ലെങ്കിൽ ചെക്കിന്റെ ഇരട്ടി തുക വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

ഒരേസമയം ക്രിമിനൽ, സിവിൽ കേസ് ഫയൽ ചെയ്യാൻ കഴിയുമോ?

advertisement

ചെക്ക് മടങ്ങിയാൽ ഒരേ സമയം ക്രിമിനൽ, സിവിൽ കേസ് ഫയൽ ചെയ്യാൻ കഴിയും.

ഗ്യാരണ്ടറുടെ അക്കൗണ്ടിൽ നിന്ന് ഒരു സെക്യൂരിറ്റിയായി നൽകിയ ചെക്കും എൻ‌ഐ നിയമത്തിലെ സെക്ഷൻ 138 ന്റെ പരിധിയിൽ വരുമോ?

സെക്യൂരിറ്റി ചെക്ക് എൻ‌ഐ നിയമത്തിലെ സെക്ഷൻ 138 ന്റെ പരിധിയിൽ വരും. ചെക്ക് മടങ്ങിയാൽ നൽകുന്നയാൾക്ക് അയാളുടെ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.

Also Read- Explained: എന്താണ് പകർപ്പവകാശം? അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

advertisement

ഏതൊക്കെ സാഹചര്യത്തിലാണ് ചെക്ക് ബൗൺസ് ഒരു കുറ്റമാകാത്തത്?

ചെക്ക് അഡ്വാൻസായി നൽകുകയും അത്തരം പേയ്‌മെന്റിന് നിയമപരമായ ബാധ്യത ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ ചെക്ക് ഒരു സെക്യൂരിറ്റിയായി നൽകുമ്പോൾ അക്കങ്ങളിലും അക്ഷരങ്ങളിലും എഴുതിയിരിക്കുന്ന തുകയിൽ വ്യത്യാസം ഉണ്ടാകുമ്പോൾ ചെക്ക് കീറിയതായി കണ്ടെത്തിയാൽ

ഒരു ചാരിറ്റബിൾ ട്രസ്റ്റിന് ഒരു സമ്മാനമായി അല്ലെങ്കിൽ സംഭാവനയായി ഒരു ചെക്ക് നൽകുമ്പോൾ

പ്രതി ചെക്ക് തുക നിക്ഷേപിക്കാൻ തയ്യാറാകുമ്പോൾ ചെക്ക് ബൗൺസ് കേസിന് എന്ത് സംഭവിക്കും?

ഒരു നിശ്ചിത തീയതിയിൽ കോടതി വിലയിരുത്തിയ പലിശയും ചെലവും സഹിതം ചെക്ക് തുക അടയ്ക്കാൻ പ്രതി തയ്യാറാണെങ്കിൽ, നടപടികൾ അവസാനിപ്പിക്കാൻ കോടതിക്ക് അധികാരമുണ്ട്.

advertisement

നിരവധി ചെക്കുകളുടെ മടങ്ങൽ ഒരൊറ്റ പരാതിയിൽ നിലനിർത്താനാകുമോ?

ഇല്ല. മടങ്ങിയ മൂന്ന് ചെക്കുകളുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമേ നൽകാൻ കഴിയൂ. ഉദാഹരണത്തിന്, മടങ്ങിയ ആറ് ചെക്കുകൾ ഉണ്ടെങ്കിൽ, 2 പരാതികൾ സമർപ്പിക്കേണ്ടതുണ്ട്.

Keywords: Cheque Bounce, Cheque bounce punishment in india, Cheque bounce penalty charges, Cheque Bounce Penalty, ചെക്ക് ബൗൺസ്, ചെക്ക് മടങ്ങൽ, ചെക്ക് മടങ്ങൽ നിയമങ്ങൾ, ചെക്ക് മടങ്ങലിന്റെ പിഴ

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: ചെക്ക് ബൗൺസായോ? ചെക്ക് മടങ്ങിയാൽ നിങ്ങൾ തീർച്ചയായും അറിയേണ്ട നിയമ നടപടികൾ
Open in App
Home
Video
Impact Shorts
Web Stories