പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനങ്ങൾക്ക് ശേഷം ഇപ്പോൾ പൊതുജനങ്ങൾക്ക് ആപ്പ് സ്റ്റോറുകളിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ഇതോടെ നിലവിലുണ്ടായിരുന്ന 'എം-ആധാർ' (m-Aadhaar) ആപ്പിന്റെ സേവനം നിർത്തലാക്കും.
പുതിയ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത 'ഫെയ്സ് ഒതന്റിക്കേഷൻ' ആണ്. ഒടിപി (OTP) കാത്തുനിൽക്കാതെ തന്നെ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഉടമയുടെ മുഖം സ്കാൻ ചെയ്ത് തിരിച്ചറിയൽ ഉറപ്പാക്കാം. ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും മറ്റും തിരിച്ചറിയൽ രേഖയുടെ ഫോട്ടോകോപ്പി നൽകുന്നതിന് പകരം ക്യുആർ കോഡ് സ്കാൻ ചെയ്ത് സുരക്ഷിതമായി വിവരങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും.
advertisement
- ഹോട്ടൽ ചെക്ക്-ഇൻ ഇനി ഡിജിറ്റലാകും
- ഹോട്ടൽ നൽകുന്ന ക്യുആർ കോഡ് ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക.
- പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ ഫോൺ സ്ക്രീനിൽ തെളിയും.
- ഉടമ ഈ വിവരങ്ങൾ അപ്രൂവ് ചെയ്ത ശേഷം ക്യാമറയിൽ മുഖം കാണിക്കുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും. (ആധാർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ഹോട്ടലുകളിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ)
ഹോട്ടലുകളിൽ താമസിക്കാനെത്തുന്നവർക്ക് ഈ ആപ്പ് ഉപയോഗിച്ച് നിഷ്പ്രയാസം വെരിഫിക്കേഷൻ പൂർത്തിയാക്കാം:
മറ്റ് പ്രധാന നേട്ടങ്ങൾ:
ഓഫീസ് സന്ദർശനം ഒഴിവാക്കാം: മൊബൈൽ നമ്പർ, വിലാസം എന്നിവ പുതുക്കാൻ ഇനി ആധാർ കേന്ദ്രങ്ങളിൽ ക്യൂ നിൽക്കേണ്ടതില്ല.
ഒന്നിലധികം പ്രൊഫൈലുകൾ: ഒരു ഫോണിൽ തന്നെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാർ പ്രൊഫൈലുകൾ വരെ സൂക്ഷിക്കാൻ കഴിയും.
വിവരങ്ങൾ കൈമാറുന്നതിൽ നിയന്ത്രണം: നിങ്ങളുടെ ആധാർ വിവരങ്ങളിൽ ഏതൊക്കെ മറ്റൊരാൾക്ക് നൽകണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
ആധാർ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
