TRENDING:

Explained: കോവിഡ് രോഗികളിൽ വില്ലനായി മാറുന്നത് ന്യുമോണിയ; രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Last Updated:

സൂക്ഷ്മാണുക്കൾ അൽവിയോളിയിൽ പെരുകുമ്പോൾ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥ സൂക്ഷ്മാണുക്കളെ കൊല്ലാൻ പോരാടുന്നു. ഇത് മൂലമുണ്ടാകുന്ന വീക്കം ശ്വാസകോശത്തിൽ ദ്രാവകവും നിർജീവമായ കോശങ്ങളും വർദ്ധിപ്പിക്കും. ഇത് ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസ് (SARS COV 2 വൈറസ്) മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് കോവിഡ് എന്ന് നമുക്കെല്ലാവർക്കും അറിയാം. 2019 ഡിസംബർ 31നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. അതിനാലാണ് കോവിഡ് 19 എന്ന പേര് നൽകിയത്. വൈറസ് അടങ്ങിയ സ്രവം വായിലൂടെയും മൂക്കിലൂടെയും പ്രവേശിച്ചാണ് രോഗം ബാധിക്കുന്നത്. കോവിഡ് രോഗം ബാധിക്കുന്നവരിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ടു വരുന്ന അനുബന്ധ രോഗമാണ് ന്യുമോണിയ. കോവിഡിനെ തുടർന്നുണ്ടാകുന്ന ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് കൂടുതൽ അറിയാം.
Pneumonia
Pneumonia
advertisement

എന്താണ് ശ്വാസകോശം?

വായിലൂടെയും മൂക്കിലൂടെയും ശ്വസിക്കുന്ന ഓക്സിജൻ എത്തുന്നത് ശ്വാസകോശത്തിലാണ്. മനുഷ്യ ശരീരത്തിൽ ഒരു ജോഡി ശ്വാസകോശമാണ് ഉള്ളത്. ശ്വാസകോശത്തിൽ ധാരാളം ആൽവിയോളകൾ അടങ്ങിയിട്ടുണ്ട്. ഒരു കൂട്ടം ബലൂണുകൾ പോലെയാണ് ആൽവിയോളകൾ കാണപ്പെടുന്നത്. ശ്വസിക്കുമ്പോൾ ഇവ വായു നിറഞ്ഞ് വികസിക്കും. ആൽവിയോള ഓക്സിജനെ രക്തത്തിലേക്ക് മാറ്റുന്നു. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും തല മുതൽ കാൽ വരെ വിതരണം ചെയ്യുന്നു. പകരമായി ഇത് കോശങ്ങളിൽ നിന്ന് കാർബൺ ഡി ഓക്സൈഡ് വേർതിരിച്ചെടുക്കുകയും പുറന്തള്ളുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും അവയവങ്ങൾക്കും അതിജീവിക്കാൻ ഓക്സിജൻ ആവശ്യമാണ്.

advertisement

എന്താണ് ന്യൂമോണിയ?

രക്തത്തിന് ആവശ്യമായ ഓക്സിജൻ നൽകാതെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രോഗമാണ് ന്യുമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധ ഇതിന് കാരണമാകും. ന്യുമോണിയ ആൽവിയോളിയിൽ ദ്രാവകം നിറയാൻ കാരണമാകും. അതുമൂലം വായുവിന് ഇടമില്ലാതാകും. അതിനാൽ രക്തത്തിന് ഓക്സിജൻ നൽകാനുള്ള അൽവിയോളിയുടെ പ്രവർത്തനം തകരാറിലാകും.

ന്യുമോണിയ ഉണ്ടാകുന്നത് എങ്ങനെ?

സൂക്ഷ്മാണുക്കൾ അൽവിയോളിയിൽ പെരുകുമ്പോൾ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥ സൂക്ഷ്മാണുക്കളെ കൊല്ലാൻ പോരാടുന്നു. ഇത് മൂലമുണ്ടാകുന്ന വീക്കം ശ്വാസകോശത്തിൽ ദ്രാവകവും നിർജീവമായ കോശങ്ങളും വർദ്ധിപ്പിക്കും. ഇത് ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

advertisement

കോവിഡ് ന്യുമോണിയ മറ്റ് ന്യുമോണിയയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു?

കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യുമോണിയ മറ്റ് വൈറസുകൾ, ബാക്ടീരിയകൾ അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ന്യുമോണിയയെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. കൃത്യമായ കാരണം കണ്ടെത്താൻ ലബോറട്ടറി പരിശോധനകൾ ആവശ്യമാണ്. ചില ഗവേഷണങ്ങളിൽ കൊറോണ വൈറസ് ശ്വാസകോശത്തിന്റെ ചെറിയ ഭാഗങ്ങൾ പിടിച്ചെടുക്കുന്നതായി കണ്ടെത്തി. പിന്നീട് ഇത് സ്വന്തം രോഗപ്രതിരോധ കോശങ്ങൾ ഉപയോഗിച്ച് ശ്വാസകോശത്തിൽ പല ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. അണുബാധ പതുക്കെ ശ്വാസകോശത്തിലുടനീളം ബാധിക്കുമ്പോൾ പനി, ചുമ, ശ്വാസതടസം എന്നിവ ഉണ്ടാകുകയും കോവിഡ് രോഗികളിൽ വൃക്ക, തലച്ചോറ്, ഹൃദയം, മറ്റ് അവയവങ്ങൾ എന്നിവയ്ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു.

advertisement

എല്ലാ കോവിഡ് രോഗികളും ന്യുമോണിയ ബാധിതരാണോ?

60 വയസും അതിൽ കൂടുതലും പ്രായമുള്ള ആളുകൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, അമിതവണ്ണം അല്ലെങ്കിൽ ക്യാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് കോവിഡിനെ തുടർന്നുള്ള ന്യൂമോണിയ ഗുരുതരമായി ബാധിക്കാൻ സാധ്യത കൂടുതലാണ്. കൊറോണ രോഗലക്ഷണങ്ങൾ കാണിക്കുന്ന മിക്കവരും (ഏകദേശം 80%) ആശുപത്രി ചികിത്സ ആവശ്യമില്ലാതെ രോഗത്തിൽ നിന്ന് കരകയറുന്നു. 15% പേർ ഗുരുതരാവസ്ഥയിലാകുകയും ഓക്സിജൻ വേണ്ടി വരികയും ചെയ്യുന്നു. 5% പേർക്ക് ഗുരുതരാവസ്ഥയിലാകുകയും വെന്റിലേറ്റർ പോലുള്ള തീവ്രപരിചരണം ആവശ്യമായി വരികയും ചെയ്യുന്നു. കൊറോണ ബാധിച്ച് മരിക്കാനുള്ള സാധ്യത കുറവാണെങ്കിലും സമ്മർദ്ദവും ഉത്കണ്ഠയും ഓക്സിജന്റെ ആവശ്യം പല മടങ്ങ് വർദ്ധിപ്പിക്കുകയും രോഗതീവ്രത കൂടാനും കാരണമാകുന്നു. അതിനാൽ, ശാരീരികവും മാനസികവുമായ വിശ്രമം വളരെ അത്യാവശ്യമാണ്.

advertisement

ശരിയായ ചികിത്സയിലൂടെ എത്ര ദിവസത്തിനുള്ളിൽ ന്യുമോണിയ കുറയ്ക്കാനാകും?

മറ്റ് ന്യുമോണിയയുമായി താരതമ്യപ്പെടുത്തുമ്പോൾ, കോവിഡ് ന്യുമോണിയ പരിഹരിക്കാൻ കൂടുതൽ സമയം എടുക്കും. ആഴ്ചകളോ മാസങ്ങളോ വരെയെടുക്കും. പൂർണമായ വീണ്ടെടുക്കലിന് വളരെ കുറച്ച് കേസുകളിൽ ആറുമാസം വരെ സമയം എടുക്കും. ചില സന്ദർഭങ്ങളിൽ ഇത് സ്ഥിരമായ കേടുപാടുകൾ വരുത്തുമെങ്കിലും ആവശ്യമായ ഓക്സിജൻ സാച്ചുറേഷൻ നിലനിർത്തുന്നതിന് ശ്വാസകോശത്തിന്റെ ബാക്കി ഭാഗങ്ങൾ കേടായ പ്രദേശത്തിന്റെ പ്രവർത്തനം കൂടി ഏറ്റെടുക്കാറുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords: COVID 19, Coronavirus, Pneumonia, കോവിഡ് 19, കൊറോണ വൈറസ്, ന്യുമോണിയ

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കോവിഡ് രോഗികളിൽ വില്ലനായി മാറുന്നത് ന്യുമോണിയ; രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories