TRENDING:

എന്താണ് ഡെൽറ്റ ഫോഴ്‌സ് ? വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക യൂണിറ്റ്

Last Updated:

അപകടകരമായ മേഖലകൾ സന്ദർശിക്കുന്ന യുഎസ് പ്രസിഡന്റുമാർക്ക് സുരക്ഷയൊരുക്കുന്നതിനും ഡെൽറ്റ ഫോഴ്സിനെ നിയോഗിക്കാറുണ്ട്

advertisement
News18
News18
advertisement

വെനസ്വേലയ്‌ക്കെതിരെ അമേരിക്കസൈന്യം വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. തന്റെ ട്രൂത്ത് സോഷ്യപോസ്റ്റിലൂടെയാണ് മഡുറോയെ പിടികൂടിയെന്നും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപൊയെന്നും ട്രംപ് ലോകത്തിന് മുന്നിവെളിപ്പെടുത്തിയത്.

advertisement

ഔദ്യോഗിക വൃത്തങ്ങഅറസ്റ്റിന്റെ കൂടുതവിവരങ്ങപുറത്തുവിട്ടിട്ടില്ലെങ്കിലും യുഎസ് സൈന്യത്തിലെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്സാണ് നിക്കോളാസ് മഡുറോയെ പിടികൂടിയതെന്നാണ് വിവിധ റിപ്പോർട്ടുകപറയുന്നത്. മഡുറോയെ കസ്റ്റഡിയിലെടുക്കുന്നതിയുഎസ് നിയമ നിർവ്വഹണ ഏജൻസികളും പങ്കാളികളായെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും ഏതൊക്കെ ഏജൻസികളാണ് ഓപ്പറേഷനു പിന്നിപ്രവർത്തിച്ചതെന്ന് കൃത്യമായി വിശദീകരിച്ചില്ല.

advertisement

എന്താണ് ഡെൽറ്റാ ഫോഴ്സ്

കൗണ്ടടെററിസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുഎസ് ആർമിയുടെ വിഭാഗമാണ് ഡെൽറ്റ ഫോഴ്സ്. ഏറ്റവും രഹസ്യാത്മകവും കരുത്തുറ്റതുമായ സൈനിക വിഭാഗമായ ഇവരെ 1st സ്പെഷ്യഫോഴ്‌സ് ഓപ്പറേഷണഡിറ്റാച്ച്‌മെന്റ്-ഡെൽറ്റ (1st SFOD-D) എന്നാണ്ഔദ്യോഗികമായി അറിയപ്പെടുന്നത്. ശത്രുപക്ഷത്തെ പ്രധാന വ്യക്തികളെ പിടികൂടുക, വധിക്കുക, ഭീകരവാദ ശൃംഖലകതകർക്കുക, ബന്ദികളെ മോചിപ്പിക്കുക, രഹസ്യ ദൗത്യങ്ങനടത്തുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ. പലപ്പോഴും സിഐഎയുമായി ചേർന്ന് അതീവ രഹസ്യ സ്വഭാവമുള്ള ദൗത്യങ്ങളിഇവപങ്കാളികളാകാറുണ്ട്. അപകടകരമായ മേഖലകസന്ദർശിക്കുന്ന യുഎസ് പ്രസിഡന്റുമാർക്ക് സുരക്ഷയൊരുക്കുന്നതിനും ഇവരെ ഉപയോഗിക്കാറുണ്ട്. ജോയിന്റ് സ്പെഷ്യഓപ്പറേഷൻസ് കമാൻഡിന് (JSOC) കീഴിലാണ് ഡെൽറ്റ ഫോഴ്സ് പ്രവർത്തിക്കുന്നത്.

advertisement

ഡെൽറ്റ ഫോഴ്സിന്റെ തുടക്കം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബ്രിട്ടീഷ് സ്പെഷ്യഎയസർവീസിൽ (SAS) സേവനമനുഷ്ഠിച്ച കേണചാർലസ് ബെക്ക്വിത്ത് 1977-ലാണ് ഡെൽറ്റ ഫോഴ്സ് സ്ഥാപിച്ചത്. ആഗോള ഭീകരവാദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിഅമേരിക്കയ്ക്ക് ഒരു പ്രത്യേക കൗണ്ടടെററിസം യൂണിറ്റ് വേണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ഡെൽറ്റ ഫോഴ്സിന്റെ പിറവിയ്ക്ക് പിന്നിൽ. യുഎസ് ആർമിയിലെ റേഞ്ചറെജിമെന്റിനിന്നും സ്പെഷ്യഫോഴ്സിനിന്നുമാണ് പ്രധാനമായും ഡെൽറ്റ ഫോഴ്സിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരും കുറഞ്ഞത് രണ്ടര വർഷത്തെ സേവന കാലാവധി ബാക്കിയുള്ളവരെയും മാത്രമേ പരിഗണിക്കൂ. ഇവർ കർശനമായ ഉയർന്ന റാങ്ക് നിബന്ധനകളും ബാധകമാണ്. അമേരിക്കസൈന്യത്തിന്റെ ഏറ്റവും രഹസ്യ സ്വഭാവമുള്ള വിഭാഗമായതിനാ ഇവരുടെ ദൗത്യങ്ങപൊതുവേ ഔദ്യോഗികമായി സ്ഥിരീകരിക്കാറില്ല.

advertisement

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
എന്താണ് ഡെൽറ്റ ഫോഴ്‌സ് ? വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക യൂണിറ്റ്
Open in App
Home
Video
Impact Shorts
Web Stories