TRENDING:

Explained: എന്താണ് ബൗദ്ധിക സ്വത്തവകാശം? എന്തുകൊണ്ടിത് പ്രാധാന്യം അർഹിക്കുന്നു?

Last Updated:

മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ, സാഹിത്യപരവും കലാപരുവുമായ സൃഷ്ടികൾ, ഡിസൈനുകൾ, അടയാളങ്ങൾ, പേരുകൾ,ചിത്രങ്ങൾ എല്ലാം ഇവയിൽ ഉൾപ്പെടും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊട്ടറിയാൻ കഴിയാത്ത മനുഷ്യ ബുദ്ധിയുടെ നിർമ്മിതികൾ പോലും ഉൾപ്പെട്ട ഒരു വിഭാഗം സ്വത്തുക്കളാണ് ബൗദ്ധിക സ്വത്തുകൾ (Intellectual Property) എന്ന് പറയുന്നത്. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ, സാഹിത്യപരവും കലാപരുവുമായ സൃഷ്ടികൾ, ഡിസൈനുകൾ, അടയാളങ്ങൾ, പേരുകൾ,ചിത്രങ്ങൾ എല്ലാം ഇവയിൽ ഉൾപ്പെടും.
advertisement

ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ ആവശ്യം എന്താണ്?

വ്യത്യസ്ഥ ബൗദ്ധിക വസ്തുക്കൾ വ്യാപകമായി നിർമ്മിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുകയാണ് ബൗദ്ധിക സ്വത്തവകാശ നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. വ്യക്തികൾക്ക് തങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ അല്ലെങ്കിൽ സൃഷ്ടിയിലൂടെ അറിയപ്പെടാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും ഇത് അവസരം ഒരുക്കുന്നു. കണ്ടുപിടുത്തങ്ങളും മറ്റും പരിപോഷിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള സാഹചര്യം ഈ നിയമം സൃഷ്ടിക്കുന്നു.

advertisement

വ്യത്യസ്ഥ തരം ബൗദ്ധിക സ്വത്തവകാശങ്ങൾ ഏതെല്ലാമാണ്?

കോപ്പി റൈറ്റ്, പേറ്റന്റ്, ട്രേഡ് മാർക്ക്, ഇൻഡസ്ട്രിയൽ ഡിസൈൻ, ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ,ട്രേഡ് സീക്രട്ട് എന്നിവയാണ് വ്യത്യസ്ഥ തരം ബൗദ്ധിക സ്വത്തുക്കൾ

advertisement

എന്താണ് കോപ്പി റൈറ്റ്?

ഒറിജിനലായിട്ടുള്ള സാഹിത്യം, സംഗീതം, കലാസൃഷ്ടികൾ, ശബ്ദ റെക്കോർഡിംഗ്, സിനിമ എന്നിങ്ങനെയുള്ളവയിൽ എല്ലാം അതിൻ്റെ സൃഷ്ടാവിനുള്ള അവകാശത്തെയാണ് കോപ്പി റൈറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

advertisement

എന്താണ് പേറ്റന്റ്?

പ്രത്യേക കണ്ടുപിടുത്തങ്ങൾക്ക് നൽകുന്ന അവകാശത്തെയാണ് പേറ്റന്റ് എന്ന് പറയുന്നത്. കണ്ടുപിടുത്തം എങ്ങനെ ഉപയോഗിക്കണം എന്നും ആർക്കൊക്കെ നൽകണം എന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം പേറ്റന്റ് ഉടമയിൽ നിക്ഷിപ്തമായിരിക്കും. കണ്ടു പിടുത്തത്തിന്റെ സാങ്കേതിക വിവരങ്ങൾ പൊതുജനങ്ങൾക്കായി ഉടമ പ്രസിദ്ധപ്പെടുത്തിയിരിക്കും

advertisement

എന്താണ് ട്രേഡ് മാർക്ക്?

ഒരു വ്യക്തിയുടെ ചരക്കുകളെയോ സേവനങ്ങളെയോ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയാനുള്ള അടയാളം എന്നാണ് ട്രേഡ് മാർക്കിനെ കുറിച്ച് 1999 ലെ ട്രേഡ് മാർക്ക് ആക്ടിൽ വിശദീകരിച്ചിരിക്കുന്നത്. ഈ അടയാളത്തിൽ ചരക്കിന്റെ ചിത്രമോ, പാക്കിംഗോ, കളർ കോമ്പിനേഷനുകളോ ഉൾപ്പെടാമെന്നും ആക്ടിൽ പറയുന്നു.

Also Read  സൈബർ ക്രൈം പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഏതൊക്കെ? എങ്ങനെ കേസ് ഫയൽ ചെയ്യാം?

എന്താണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ?

പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവവും, അതുകൊണ്ടുള്ള ഗുണങ്ങളും പ്രശസ്തിയും ഉത്പന്നത്തിൽ കാണിക്കുന്ന അടയാളമാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ. ഉത്പന്നത്തിന്റെ ഗുണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലവുമായി ബന്ധമുള്ള അവസരങ്ങളിലാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉപയോഗിക്കുന്നത്.

ബൗദ്ധിക സ്വത്തവകാശത്തിന്റെ ലംഘനം എന്നാൽ എന്താണ്?

ബൗദ്ധിക സ്വത്തവകാശത്തിന്റെ ലംഘനം സിവിൽ അല്ലെങ്കിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടുന്നു. ഏത് തരം ബൗദ്ധിക സ്വത്തവകാശം ഉൾപ്പെട്ടിരിക്കുന്നു, എന്ത് തരം പ്രവൃത്തിയാണ്, അധികാര പരിധി എന്നിവ അടിസ്ഥാനമായാണ് ഏത് തരം കുറ്റമാണ് എന്ന് കണക്കാക്കുന്നത്.

Also Read എന്താണ് ജാമ്യം? വ്യത്യസ്ഥ തരം ജാമ്യങ്ങളും അവയുടെ പ്രയോഗ രീതികളും അറിയാം

ബൗദ്ധിക സ്വത്തവകാശ നിയമം എന്തുകൊണ്ട് പ്രധാന്യം അർഹിക്കുന്നു?

നിയമപരമായ പരിരക്ഷയാണ് ബൗദ്ധിക സ്വത്തവകാശ നിയമം നൽകുന്നത്. വ്യവസായിക അടിസ്ഥാനത്തിലുള്ള ഉപയോഗം, മാർക്കറ്റിംഗ്, പകർപ്പുകളുടെ നിർമ്മാണം, ഉടമസ്ഥാവകാശം കൈവശപ്പെടുത്തൽ, മറ്റ് ഉത്പനങ്ങളിലെ ഉപയോഗം എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം ബൗദ്ധിക സ്വത്തവകാശ നിയമം പരിരക്ഷ നൽകുന്നു.

ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിന് ഇന്ത്യയിൽ ഉള്ള നിയമങ്ങളും ആക്ടുകളും ഏതെല്ലാമാണ് ?

ധാരാളം നിയമങ്ങൾ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ടുണ്ട്. 2012ൽ ഭേദഗതി വരുത്തിയ പകർപ്പവകാശ നിയമം 1957, ട്രേഡ് മാർക്ക് ആക്ട് 1999,ഡിസൈൻ ആക്ട് 2000, പേറ്റന്റ് ആക്ട് 2005 എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: എന്താണ് ബൗദ്ധിക സ്വത്തവകാശം? എന്തുകൊണ്ടിത് പ്രാധാന്യം അർഹിക്കുന്നു?
Open in App
Home
Video
Impact Shorts
Web Stories