''ഞാന്‍ ട്വിറ്റര്‍ വിടാന്‍ തീരുമാനിച്ചു, കാരണം കമ്പനി അതിന്റെ സ്ഥാപകരില്‍ നിന്ന് മുന്നോട്ട് പോകാന്‍ സജ്ജമായി കഴിഞ്ഞെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ട്വിറ്ററിന്റെ സിഇഒ എന്ന നിലയില്‍ പരാഗിലുള്ള എന്റെ വിശ്വാസം വളരെ ആഴത്തിലുള്ളതാണ്. കഴിഞ്ഞ 10 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ മാറ്റങ്ങള്‍കൊണ്ടുവരുന്നതായിരുന്നു. അദ്ദേഹത്തിന്റെ കഴിവില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്, അദ്ദേഹം നയിക്കേണ്ട സമയമാണിനി' സ്ഥാനം ഒഴിഞ്ഞു കൊണ്ട് ഡോര്‍സി പറഞ്ഞു.
''ജാക്കിന്റെ നേതൃത്വത്തില്‍ കമ്പനി നേടിയ എല്ലാ കാര്യങ്ങളും ഉയര്‍ത്തികൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കൂടാതെ മുമ്പിലുള്ള അവസരങ്ങള്‍ എനിക്ക് അവിശ്വസനീയമാം വിധം ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടരുന്നതിലൂടെ, ജനങ്ങളുടെ സംഭാഷണത്തിന്റെ ഭാവി പുനഃക്രമീകരിക്കുകയും ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും ഞങ്ങള്‍ വലിയ മൂല്യം നല്‍കുകയും ചെയ്യും' ട്വിറ്ററിന്റെ സിഇഒ എന്ന നിലയില്‍ പുതിയ സ്ഥാനം ഏറ്റെടുത്ത് അഗ്രവാള്‍ പറഞ്ഞു
advertisement
പരാഗ് അഗര്‍വാളിനെ കുറിച്ച് നിങ്ങള്‍ അറിയേണ്ടത് എല്ലാം:
1. പരാഗ് അഗര്‍വാള്‍ ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി.
2. ഐഐടി ബോംബെയില്‍ നിന്നും ബിരുദം എടുത്തതിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി.
3. മൈക്രോസോഫ്റ്റ് റിസര്‍ച്ചിന്റെയും യാഹൂ റിസര്‍ച്ചിന്റെയും നേതൃസ്ഥാനങ്ങളില്‍ പരാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
4. പരാഗ് അഗര്‍വാള്‍ 2011 ഒക്ടോബറില്‍ ആണ് ട്വിറ്ററില്‍ എത്തിയത് .
5. റവന്യൂ, കണ്‍സ്യൂമര്‍ എഞ്ചിനീയറിങ് വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ പരാഗ് ട്വിറ്ററിന്റെ ആദ്യത്തെ പ്രശസ്തനായ എഞ്ചിനീയറായി മാറി.
6. 2016ലും 2017ലും വളരെ വേഗത്തില്‍ ഉപയോക്താക്കൾ കൂടുന്നതിന് പരാഗിന്റെ ട്വിറ്ററിലെ പ്രവര്‍ത്തനങ്ങള്‍ വലിയ സ്വാധീനം ചെലുത്തി എന്നാണ് ട്വിറ്റര്‍ പറയുന്നത്.
7. ട്വിറ്റര്‍ 2018 ഒക്ടോബറില്‍ പരാഗിനെ കമ്പനിയുടെ സിടിഒ ആയി നിയമിച്ചു.
8. സിടിഒ എന്ന നിലയില്‍, കമ്പനിയുടെ സാങ്കേതിക നയതന്ത്രങ്ങളുടെ ഉത്തരവാദിത്തം പരാഗിനായിരുന്നു. കമ്പനിയിലുടനീളം മെഷീന്‍ ലേണിങ് മെച്ചപ്പെടുത്തുന്നതിനിടയില്‍ വികസനപ്രവര്‍ത്തനങ്ങളുടെ വേഗത മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
9. 2019ല്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പരാഗിനെ പ്രൊജക്റ്റ് ബ്ലൂസ്‌കൈയുടെ തലവനായി നിയമിച്ചു. ട്വിറ്ററിലെ തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഓപ്പണ്‍ സോഴ്സ് ആര്‍ക്കിടെക്റ്റുകളുടെ ഒരു സ്വതന്ത്ര ടീം ആയി വികസിപ്പിച്ചെടുത്ത ടീം ആണ് പ്രോജക്ട് ബ്ലൂ സ്‌കൈ
10. 2021 നവംബര്‍ 29ന്, ജാക്ക് ഡോര്‍സി ട്വിറ്ററില്‍ നിന്ന് രാജിവെക്കുകയും പരാഗിനെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ട്വിറ്റര്‍ ബോര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു.