ഏകദേശം 25 ഐപിഎസ് ഉദ്യോഗസ്ഥർ ആമിർ ഖാനെ ബാന്ദ്രയിലെ വീട്ടിൽ സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. ആമിർ ഖാനെ കാണാൻ സംഘം പോയതായി റിപ്പോർട്ടുണ്ടെങ്കിലും, ആമിറിന്റെ ടീമിൽ നിന്നോ, നടനിൽ നിന്നോ, ഉദ്യോഗസ്ഥരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ദൃശ്യങ്ങൾ ആരാധകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ന്യൂസ് 18 ഖാന്റെ ടീമുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, പെട്ടെന്നുള്ള സന്ദർശനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് തങ്ങൾക്ക് ഉറപ്പില്ലെന്നും "ഞങ്ങൾ ഇപ്പോഴും ആമിറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും" അവർ അറിയിച്ചു.
ആഗസ്റ്റ് 14 മുതൽ 24 വരെ നടക്കാനിരിക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ (IFFM) 2025-ൽ മുഖ്യാതിഥിയായി ആമിർ പങ്കെടുക്കും. 16-ാമത് എഡിഷനിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ സിനിമയിലെ അദ്ദേഹത്തിന്റെ അസാധാരണ നേട്ടങ്ങളെ ആദരിക്കുന്ന ഒരു സവിശേഷമായ ഓർമ്മക്കുറിപ്പ് ഉൾപ്പെടും. കൂടാതെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരേ സമീൻ പറിനെക്കുറിച്ചുള്ള ഒരു അവതരണവും ഉണ്ടാകും.
advertisement
ഐഎഫ്എഫ്എം 2025-ൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ച ആമിർ ഒരു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു. “മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ എളിമയുള്ളവനും ആവേശഭരിതനുമാണ്. ഇന്ത്യൻ സിനിമയുടെ ആത്മാവിനെ അതിന്റെ എല്ലാ വൈവിധ്യത്തിലും സമ്പന്നതയിലും ആദരിക്കുന്ന ഒരു മേളയാണിത്. പ്രേക്ഷകരുമായി സംവദിക്കാനും, എന്റെ ഏറ്റവും വിലപ്പെട്ട ചില സിനിമകൾ പങ്കിടാനും, സിനിമയുടെ ശക്തിയെ ബഹുമാനിക്കുന്ന ചർച്ചകളിൽ പങ്കെടുക്കാനും ഞാൻ ആവേശഭരിതനായിൻ കാത്തിരിക്കുന്നു," ആമിർ പറഞ്ഞു.
ആമിർ ഖാന്റെ സീതാരേ സമീൻ പർ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 165 കോടി രൂപ നേടി. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജെനീലിയ ഡിസൂസയും പ്രധാന വേഷത്തിൽ അഭിനയിച്ചു.
അടുത്തതായി, ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ രാജ്കുമാർ ഹിരാനി ഒരുക്കുന്ന ജീവചരിത്ര ചിത്രത്തിലും അദ്ദേഹം അഭിനയിക്കും.