TRENDING:

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021ൽ; തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി

Last Updated:

25th International Film Festival of Kerala (IFFK) to commence from February 2021 | കോവിഡ് മാർഗ്ഗനിർദേശങ്ങൾ പ്രകാരമാകും ഫെസ്റ്റിവൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ.) തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി. 2021 ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനാണ് തീരുമാനം. ഡിസംബർ രണ്ടാമത്തെ ആഴ്ചയാണ് സാധാരണ മുൻവർഷങ്ങളിൽ ഐ.എഫ്.എഫ്.കെ. നടത്തിയിട്ടുള്ളത്.
advertisement

കോവിഡ് ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം മുന്നൊരുക്കങ്ങൾ ഇതുവരെ ആരംഭിച്ചിരുന്നില്ല. അടുത്ത ഘട്ടത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വന്ന് തീയറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് ഐ.എഫ്.എഫ്.കെ. മുന്നൊരുക്കം ആരംഭിച്ചത്.

2019 സെപ്റ്റംബർ 1 മുതൽ 2020 ഓഗസ്റ്റ് 7 വരെ പൂർത്തിയാക്കിയ ചിത്രങ്ങൾ എൻട്രികളായി അയക്കാം. ഒക്ടോബർ 31 ആണ് ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 10ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 20 ന് പ്രദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും സമർപ്പിക്കണം.

advertisement

കോവിഡ് മാർഗ്ഗനിർദേശങ്ങൾ പ്രകാരമാകും ഫെസ്റ്റിവൽ. ഫെബ്രുവരിയിലെ സാഹചര്യമനുസരിച്ച് ഏത് രീതിയിലാകും പ്രദേശങ്ങൾ എന്ന് തീരുമാനിക്കും. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുക എന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്തവണത്തെ ഡോക്യുമെന്ററി ഷോട്ട്ഫിലിം ഫെസ്റ്റിവൽ ഓൺലൈനായിട്ടായിരുന്നു നടത്തിയത്. പുതിയ ചിത്രങ്ങളോ, മത്സര വിഭാഗങ്ങളോ ഇല്ലാതെ മുൻ ഫെസ്റ്റിവൽ ചിത്രങ്ങളുടെ ഓൺലൈൻ സ്ക്രീനിംഗ് മാത്രമാണ് നടത്തിയത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021ൽ; തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി
Open in App
Home
Video
Impact Shorts
Web Stories