TRENDING:

71st National Film Awards | ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടൻമാർ; റാണി മുഖർജി മികച്ച നടി

Last Updated:

ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
71st National Film Awards
71st National Film Awards
advertisement

71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകപ്രഖ്യാപിച്ചു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12th ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മിസിസ് ചാറ്റർജി vs നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള അവാർഡും നേടി. മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് 12th ഫെയിലിനാണ്( സിവിധാനം:വിധു വിനോദ് ചോപ്ര).  ഐപിഎസ് ഓഫീസർ മനോജ് കുമാർ ശർമ്മയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് 12th ഫെയിൽ. അനുരാഗ് പതക് എഴുതിയ 12th ഫെയിൽ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുദീപ്തോ സെന്‍ ആണ് മികച്ച സംവിധായകനുള്ള പുരസ്കാരം( ചിത്രം: ദി കേരള സ്റ്റോറി)

advertisement

മറ്റ് പുരസ്കാരങ്ങൾ

മികച്ച മലയാള ചിത്രം : ഉള്ളൊഴുക്ക് (സംവിധാനം:ക്രിസ്റ്റോ ടോമി)

മികച്ച ഛായാഗ്രഹണം: പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച തിരക്കഥ: സായ് രാജേഷ് നീലം- ബേബി (തെലുങ്ക്), രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സഹനടന്‍: വിജയരാഘവന്‍- പൂക്കളം (മലയാളം), മുത്തുപേട്ടൈ സോമു ഭാസ്കര്‍- പാര്‍ക്കിംഗ് (തമിഴ്)

advertisement

മികച്ച സഹനടി: ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം), ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)

മികച്ച ബാലതാരം

1. സുക്രിതി വേണി ബന്ദ്റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)

2. കബീര്‍ ഖണ്ഡാരെ- ജിപ്സി (മറാഠി)

3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്ടോപ്പ്- നാല്‍ 2 (മറാഠി)

മികച്ച ഗായകന്‍: പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്

advertisement

മികച്ച ഗായിക: ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി

സംഭാഷണം:ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)

സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)

എഡിറ്റിംഗ്: മിഥുന്‍ മുരളി- പൂക്കാലം (മലയാളം)

പ്രൊഡക്ഷന്‍ ഡിസൈന്‍:മോഹന്‍ദാസ്- 2018 (മലയാളം)

വസ്ത്രാലങ്കാരം: സച്ചിന്‍ ലവ്‍ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)

advertisement

മേക്കപ്പ്: ശ്രീകാന്ത് ദേശായി- സാം ബഹാദൂര്‍ (ഹിന്ദി)

പശ്ചാത്തല സംഗീതം: ഹര്‍ഷ്‍വര്‍ധന്‍ രാമേശ്വര്‍- അനിമല്‍ (ഹിന്ദി)

സംഗീത സംവിധാനം: ജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്)

വരികള്‍: കോസര്‍ല ശ്യാം- ഊരു പല്ലേതുരു (തെലുങ്ക്)

നൃത്തസംവിധാനം: വൈഭവി മെര്‍ച്ചെന്‍റ്- റോക്കി ഓര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

ആക്ഷന്‍ കൊറിയോഗ്രഫി: നന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)

ഹിന്ദി ചിത്രം: കാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി

കന്നഡ ചിത്രം: കണ്ടീലു- ദി റേ ഓഫ് ഹോപ്പ്

തമിഴ് ചിത്രം: പാര്‍ക്കിംഗ്

തെലുങ്ക് ചിത്രം: ഭഗവന്ദ് കേസരി

പ്രത്യേക പരാമര്‍ശം:അനിമല്‍ (ഹിന്ദി) (റീ റെക്കോര്‍ഡിംഗ് മിക്സര്‍)- എം ആര്‍ രാജാകൃഷ്ണന്‍

മികച്ച ചിത്രം (നോണ്‍ഫീച്ചര്‍):ഫ്ലവറിംഗ് മാന്‍ (ഹിന്ദി)

ഹ്രസ്വചിത്രം (നോണ്‍ഫീച്ചര്‍):ഗിദ്ധ് ദി സ്കാവഞ്ചര്‍ (ഹിന്ദി)

മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്):ഹനുമാന്‍ (തെലുങ്ക്)

മലയാളം വാർത്തകൾ/ വാർത്ത/Film/
71st National Film Awards | ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടൻമാർ; റാണി മുഖർജി മികച്ച നടി
Open in App
Home
Video
Impact Shorts
Web Stories