TRENDING:

എമ്പുരാനിൽ ഉണ്ടായിരുന്നില്ല; നടൻ ആമിർ ഖാൻ രജനികാന്ത് ചിത്രം 'കൂലി'യിൽ ജോയിൻ ചെയ്തു

Last Updated:

മലയാള ചിത്രം എമ്പുരാനിൽ ആമിർ അതിഥിവേഷത്തിൽ എത്തും എന്ന് ഊഹാപോഹങ്ങൾ ഉണ്ടായെങ്കിലും, വേഷമിട്ടത് മറ്റൊരു നടനായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രജനീകാന്ത് (Rajinikanth) നായകനാകുന്ന ആക്ഷൻ ത്രില്ലറായ കൂലിയിൽ (Coolie) നാഗാർജുന അക്കിനേനിയും ഉപേന്ദ്ര റാവുവും ഒന്നിച്ചതോടെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ ഇപ്പോൾ 'കൂലി' പടയിൽ അതിഥി വേഷത്തിൽ എത്തുന്നത് ആമിർ ഖാനാണ്. മലയാള ചിത്രം എമ്പുരാനിൽ ആമിർ അതിഥിവേഷത്തിൽ എത്തും എന്ന് ഊഹാപോഹങ്ങൾ ഉണ്ടായെങ്കിലും, വേഷമിട്ടത് മറ്റൊരു നടനായിരുന്നു.
രജനികാന്ത്, ആമിർ, നാഗാർജുന
രജനികാന്ത്, ആമിർ, നാഗാർജുന
advertisement

ശിവകുമാർ, രാജ് ബി. ഷെട്ടി എന്നിവർക്കൊപ്പമുള്ള തന്റെ അടുത്ത ചിത്രമായ 45 ന്റെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ ഉപേന്ദ്ര റാവു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കൂലിയിൽ ജോലി ചെയ്തതിനെക്കുറിച്ചുള്ള തന്റെ അനുഭവത്തെക്കുറിച്ച് ഉപേന്ദ്രയോട് ചോദിച്ച ഒരു പത്രസമ്മേളനത്തിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ എക്‌സിൽ വൈറലായി മാറുന്നു.

“ലോകേഷ് (കനഗരാജ്) ഗാരു കഥ പറഞ്ഞതും ഞാൻ ഒന്നുഴികെ മറ്റൊന്നും അദ്ദേഹത്തോട് ചോദിച്ചില്ല. രജനീകാന്തിന്റെ അടുത്ത് കുറച്ച് മിനിറ്റ് നിൽക്കാൻ എനിക്ക് അവസരം ലഭിച്ചാലും മതി എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. കാരണം ഞാൻ ഏകലവ്യനാണെങ്കിൽ, അദ്ദേഹം എന്റെ ദ്രോണാചാര്യനാണ്. അദ്ദേഹം എല്ലാവർക്കും വിനോദം നൽകിയെങ്കിൽ, അദ്ദേഹം എനിക്ക് ബോധോദയം നൽകി. രജനി സാർ അങ്ങനെയാണ്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്,” ഉപേന്ദ്ര പറയുന്നു. നാഗാർജുനയ്ക്കും ആമിറിനുമൊപ്പം കൂടി അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, “അതെ, ഞങ്ങൾക്ക് ഒരുമിച്ച് കോമ്പിനേഷൻ സീനുകൾ ഉണ്ട്.”

advertisement

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ രജനീകാന്ത് ഇതുവരെ കാണാത്ത ഒരു ലുക്കിലാണ് എത്തുന്നത്. നാഗാർജുനയും ഉപേന്ദ്ര റാവുവും പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ, ശ്രുതി ഹാസൻ, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവർ കൂടി ഈ കൂട്ടുകെട്ടിൽ എത്തുന്നതോടെ ചിത്രം കൂടുതൽ രസകരമാകും.

കഥയിലെ ഒരു പ്രധാന വഴിത്തിരിവിൽ ആമിർ ഖാൻ ഒരു പ്രത്യേക അതിഥി വേഷത്തിൽ എത്തും. അദ്ദേഹത്തിന്റെ വേഷത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമെങ്കിലും, പ്രതീക്ഷകൾ ഇതിനകം വാനോളം ഉയർന്നിരിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, പൂജ ഹെഗ്‌ഡെ ഒരു മനോഹരമായ നൃത്തച്ചുവടുമായി സ്‌ക്രീനിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. കലാനിധി മാരന്റെ സൺ പിക്‌ചേഴ്‌സിന്റെ പിന്തുണയോടെ, കൂലി ഓഗസ്റ്റ് 19 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

മലയാളം വാർത്തകൾ/ വാർത്ത/Film/
എമ്പുരാനിൽ ഉണ്ടായിരുന്നില്ല; നടൻ ആമിർ ഖാൻ രജനികാന്ത് ചിത്രം 'കൂലി'യിൽ ജോയിൻ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories