തനിക്ക് പാരാനോയിഡ് സ്കീസോഫ്രീനിയ ബാധിച്ചതായി ആരോപിച്ചാണ് കുടുംബം തടഞ്ഞുവച്ചതെന്ന് ഫൈസൽ പറയുന്നു. നടന്റെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,' അവർ എന്നെ ഒരു വർഷം മുഴുവനുംആമിറിന്റെ വീട്ടിൽ പൂട്ടിയിട്ടു, നിർബന്ധിച്ച് മരുന്ന് തന്നു. എനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും സമൂഹത്തിന് അപകടമാണെന്നും അവർ പറഞ്ഞു, എന്റെ കുടുംബം മുഴുവനും എന്നെ ഒരു ചക്രവ്യൂഹത്തില്‍ അകപ്പെടുത്തി. കുടുംബം മുഴുവന്‍ എനിക്കെതിരായിരുന്നു. എന്നെ ഒരു ഭ്രാന്തനായാണ് അവര്‍ കണ്ടത്.' ഫൈസൽ ഖാൻ പറഞ്ഞു.
അതേസമയം, കുടുംബം തന്നെ നിർബന്ധിച്ച് കഴിപ്പിച്ചിരുന്ന മരുന്ന് തന്റെ ശാരീരിക ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് നടൻ പറയുന്നു. ഈ മരുന്ന് സ്ഥിരമായി കഴിച്ചത് വഴി തന്റെ ഭാരം 103 കിലോഗ്രാം വരെ കൂടി. അത്തരം സാഹചര്യത്തിൽ തന്റെ കരിയർ നിലനിർത്താൻ വളരെയധികം ബുദ്ധിമുട്ടായിരുന്നുവെന്ന് ഫൈസൽ കൂട്ടിച്ചേർത്തു.
advertisement
Summary: Actor Faisal Khan younger brother of actor Aamir Khan recently shared some dark chapters in his life. Faisal revealed that he was locked up in Aamir’s house for an entire year and forcibly given medication under the pretext that he was suffering from paranoid schizophrenia.