TRENDING:

ആശകൾ ആയിരം : അച്ചു വളർന്നു വലുതായി, എന്നാലും അച്ഛന്റെ കൂടെ വരും; ജയറാമും കാളിദാസും 22 വർഷങ്ങൾക്ക് ശേഷം

Last Updated:

'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന സിനിമയിൽ അച്ചുവും അച്ഛനുമായി വേഷമിട്ട് പ്രേക്ഷകരുടെ മനംകവർന്ന അച്ഛനും മകനുമാണ് ജയറാമും കാളിദാസും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന സിനിമയിൽ അച്ചുവും അച്ഛനുമായി വേഷമിട്ട് പ്രേക്ഷകരുടെ മനംകവർന്ന അച്ഛനും മകനുമാണ് ജയറാമും കാളിദാസും. 22 വർഷങ്ങൾക്ക് ശേഷം ആ രണ്ടുപേർ മലയാള സിനിമയിൽ ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം 'ആശകൾ ആയിരം' ടൈറ്റിൽ പോസ്റ്റർ റിലീസായി.
ആശകൾ ആയിരം
ആശകൾ ആയിരം
advertisement

അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്‌. 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് 'ആശകൾ ആയിരം' സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.

ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളിൽ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച്‌ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകർ എന്നും ആഗ്രഹിച്ചിരുന്ന ജയറാം - കാളിദാസ് കൂട്ടുകെട്ട് ആശകൾ ആയിരത്തിലൂടെ നിറവേറുകയാണ്.

advertisement

കോ പ്രൊഡ്യൂസേഴ്‌സ്‌ : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, ഡി ഓ പി : ഷാജി കുമാർ, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, എഡിറ്റർ : ഷഫീഖ് പി വി, മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി.ആർ.ഒ. : പ്രതീഷ് ശേഖർ.

advertisement

ആശകൾ ആയിരത്തിന്റെ മറ്റു അപ്‌ഡേറ്റുകൾ തുടർനാളുകളിൽ പ്രേക്ഷരിലേക്കെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

മലയാളം, തമിഴ് സിനിമാ മേഖലയിൽ കലാ മൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കില്ലർ, സുരേഷ്‌ ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയോടൊപ്പം കാളിദാസ്- ജയറാം ചിത്രം ആശകൾ ആയിരവും പ്രേക്ഷകർക്കായി ഒരുങ്ങുകയാണ്.

Summary: Jayaram and Kalidas Jayaram team up again for Aashakal Aayiram. Title poster released

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ആശകൾ ആയിരം : അച്ചു വളർന്നു വലുതായി, എന്നാലും അച്ഛന്റെ കൂടെ വരും; ജയറാമും കാളിദാസും 22 വർഷങ്ങൾക്ക് ശേഷം
Open in App
Home
Video
Impact Shorts
Web Stories