ഇപ്പോഴിതാ, നടൻ ആമിർ ഖാന്റെ പ്രതിഫലത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്ന താരം ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രജനീകാന്തിനോടും 'കൂലി' ടീമിനോടും താരത്തിന് വളരെയധികം ബഹുമാനം ഉണ്ടെന്നും. പൂർണമായി കഥപോലും കേൾകാതെയാണ് നടൻ അഭിനയിക്കാൻ സമ്മതിച്ചതെന്നും ഇന്ത്യ ടുഡേയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ടീമിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗമായാണ് ആമിർ അതിഥി വേഷത്തെ കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.
advertisement
അതേസമയം, നിരവധി റെക്കോർഡുകൾ തീർത്തുകൊണ്ടാണ് ഓഗസ്റ്റ് 14ന് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. പ്രീ സെയിലിലൂടെ 2 മില്യൺ ഡോളർ നേടുന്ന ആദ്യ തമിഴ് ചിത്രം എന്ന റെക്കോർഡ് ഉൾപ്പെടെ ഈ ലോകേഷ് ചിത്രം ബോക്‌സ് ഓഫീസിൽ മായാജാലം തീർക്കുകയാണ്. കേരളത്തിൽ പുലർച്ചെ 6 മണിക്കാണ് ആദ്യ പ്രദർശനം. തമിഴ്നാട്ടിൽ രാവിലെ 9ന് ആദ്യ ഷോ നടത്തുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.