TRENDING:

Lucky Baskhar | 'ലക്കി ഭാസ്കറി'ന് പ്രശംസയുമായി ചിരഞ്ജീവി; ദീപാവലി ബ്ലോക്ക്ബസ്റ്ററായി ദുൽഖർ ചിത്രം

Last Updated:

ചിത്രം കണ്ടതിനു ശേഷം അദ്ദേഹം അഭിനന്ദിച്ച വിവരം സംവിധായകൻ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത സംവിധായകൻ വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കറിന് പ്രശംസയുമായി തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ചിത്രം കണ്ടതിനു ശേഷം അദ്ദേഹം അഭിനന്ദിച്ച വിവരം സംവിധായകൻ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. 10 ദിവസം കൊണ്ട് 88 കോടി 70 ലക്ഷം രൂപ ആഗോള ഗ്രോസ് നേടിയ ചിത്രം ദീപാവലി മെഗാ ബ്ലോക്ക്ബസ്റ്ററായി കുതിപ്പ് തുടരുകയാണ്.
advertisement

താൻ ആരാധിച്ചിരുന്ന തൻ്റെ ഹീറോ താൻ സംവിധാനം ചെയ്ത ചിത്രം കണ്ട് അഭിനന്ദിച്ചതിലുള്ള സന്തോഷം അറ്റ്ലൂരി പങ്കുവെച്ചു. ചിരഞ്ജീവിയോടൊപ്പം ഉള്ള ചിത്രവും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലക്കി ഭാസ്‌കറിന് അദ്ദേഹം നൽകിയ സ്നേഹത്തിനും നല്ല വാക്കുകൾക്കും വെങ്കി അറ്റ്ലൂരി നന്ദി പറയുകയും ചെയ്തു. കേരളത്തിലും ഇരുനൂറിലധികം സ്ക്രീനുകളിൽ സൂപ്പർ വിജയം നേടി കുതിക്കുകയാണ് ചിത്രം. ഇതിനോടകം 14 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ കേരള ഗ്രോസ് കളക്ഷൻ എന്നാണ് സൂചന.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Lucky Baskhar | 'ലക്കി ഭാസ്കറി'ന് പ്രശംസയുമായി ചിരഞ്ജീവി; ദീപാവലി ബ്ലോക്ക്ബസ്റ്ററായി ദുൽഖർ ചിത്രം
Open in App
Home
Video
Impact Shorts
Web Stories