ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അപൂർവ രോഗത്തിന് ഇർഫാൻ നേരത്തേ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് അടുത്തിടേയാണ് താരം അഭിനയരംഗത്ത് വീണ്ടും സജീവമായത്. അംഗ്രേസി മീഡിയമാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇർഫാൻ ഖാന്റെ മാതാവ് സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗൺ കാരണം ഇർഫാൻ ഖാൻ അവസാനമായി ഉമ്മയെ കാണാൻ സാധിച്ചിരുന്നില്ല. മാതാവ് ജയ്പൂരിലും ഇർഫാൻ മുംബൈയിലുമായിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2020 5:21 PM IST
