പ്രത്യേക ദൂതൻ വഴി നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ അമ്മയുടെ ആസ്ഥാനത്ത് ജഗദീഷ് എത്തിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്.
ജഗദീഷ് പത്രിക പിൻവലിച്ചതോടെ അമ്മ അധ്യക്ഷപദവിയിലെത്താനുള്ള മത്സരം ശ്വേത മേനോനും ദേവനും തമ്മിലായി. പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോൻ വരാനാണ് സാധ്യത.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്.
advertisement
ആരോപണ വിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതൽ താരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരിക്കും എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ബാബുരാജ്. ആരോപണ വിധേയരായ ആളുകൾ മത്സരിക്കുന്നുണ്ട് എങ്കിൽ അമ്മയിലെ അംഗങ്ങൾക്ക് അവരെ വോട്ട് ചെയ്ത് തോൽപ്പിക്കാൻ കഴിയുമെന്ന് നടൻ ദേവൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തെ മത്സരത്തിൽ നിന്നും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഓഗസ്റ്റ് 15നാണ് അമ്മ തെരഞ്ഞെടുപ്പ്.