‘ഇരട്ട എന്ന എന്‍റെ പുതിയ സിനിമയോട് നിങ്ങള്‍ കാണിച്ച് സ്‌നേഹത്തിന് നന്ദി. ഞാന്‍ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാന്‍ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇന്‍ബോക്‌സില്‍ എല്ലാം കടുത്ത ആക്രമണമായി. ഞാന്‍ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നെ വെറുതെ വിടണം. ഞാന്‍ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്‌ക്കോളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതില്‍ നിങ്ങള്‍ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി ജോജു വീഡിയോയില്‍ പറഞ്ഞു.
advertisement
താന്‍ നായകനായ ഇരട്ട എന്ന സിനമയുടെ പ്രമോഷന്‍റെ ഭാഗമായി സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുബായില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ സോഷ്യല്‍ മീഡിയകളിലെ സിനിമാ റിവ്യുകളെ ജോജു വിമര്‍ശിച്ചിരുന്നു. ഒരുപാടുപേരുടെ ജീവിതമാണ് സിനിമ. അത് വെച്ച് കളിക്കരുതെന്നും സിനിമ മോശമാണെങ്കില്‍ അങ്ങനെ പറയാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ടെന്നും ജോജു ജോര്‍ജ് പറഞ്ഞിരുന്നു.
