TRENDING:

Lukman Avaran| നടന്‍ ലുക്മാന്‍ വിവാഹിതനായി; വധു ജുമൈമ

Last Updated:

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് ലുക്മാൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചലച്ചിത്ര താരം ലുക്മാന്‍ അവറാൻ (Lukman Avaran) വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. നിരവധി സിനിമാ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
advertisement

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് ലുക്മാൻ. ‘സപ്തമശ്രീ തസ്‌കര’ ആയിരുന്നു ലുക്മാന്റെ ആദ്യ സിനിമ. പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ലുക്മാന് സാധിച്ചു.

മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാർ എന്ന കഥാപാത്രമാണ് ലുക്മാനെ ഏറെ ശ്രദ്ധേയനാക്കിയത്. സഹപ്രവർത്തകരിൽ നിന്നും ജാതീയമായ വിവേചനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പൊലീസുകാരനായി എത്തി പ്രേക്ഷകരുടെ കണ്ണു നനയിച്ച പ്രകടനമാണ് ലുക്മാൻ കാഴ്ച വച്ചത്.

advertisement

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യിൽ രണ്ടുനായകന്മാരിൽ ഒരാളും ലുക്മാൻ ആയിരുന്നു. ലുക്മാൻ അഭിനയിച്ച അര്‍ച്ചന 31 നോട്ടൗട്ട്, ആറാട്ട് എന്നീ ചിത്രങ്ങൾ തിയെറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

‘എടാ മാത്തൂ... ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’; മുപ്പതാം വിവാഹ വാർഷികത്തിൽ കുഞ്ഞ് മാത്യുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലാൽജോസ്

തന്റെ മുപ്പതാം വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്കും മകൾ ഐറിന്റെ മകൻ മാത്യുവിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ ലാൽ ജോസ് (Lal Jose). കുഞ്ഞു മാത്യുവിനൊപ്പം ലാൽ ജോസും ഭാര്യ ലീനയും ചേർന്നുള്ള ഫോട്ടോയ്ക്ക് താഴെ ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയത്. ഐറിൻ, കാതറീൻ എന്നീ മക്കളാണ് ലാൽജോസിനും ലീനയ്ക്കുമുള്ളത്. ഐറിന്റെ മകനാണ് മാത്യു.

advertisement

‘എടാ മാത്തൂ ... അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയസംവിധായകന് വിവാഹവാർഷികാശംസകൾ നേരുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. കമലിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളാണ് ലാൽ ജോസ് മലയാളികൾക്ക് സമ്മാനിച്ചത്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

advertisement

ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രം 'മ്യാവൂ' ക്രിസ്മസിനാണ് തിയെറ്ററിലെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ആമസോൺ പ്രൈമിലും സിനിമയെത്തി. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാൽ ജോസ് മ്യാവൂ ഒരുക്കിയത്. ഗൾഫ് പശ്ചാത്തലത്തിൽ കുടുംബ കഥ പറയുന്ന സിനിമയുടെ രചന നിർവഹിച്ചത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Lukman Avaran| നടന്‍ ലുക്മാന്‍ വിവാഹിതനായി; വധു ജുമൈമ
Open in App
Home
Video
Impact Shorts
Web Stories