TRENDING:

Happy Birthday| 'മുഖരാഗം'; മോഹന്‍ലാലിന്റെ ജീവചരിത്രം വരുന്നു

Last Updated:

മലയാളസിനിമയുടെ നാലുപതിറ്റാണ്ടിന്റെ അപൂര്‍വചരിത്രംകൂടിയാകുന്ന പുസ്തകത്തിന് എം ടി വാസുദേവന്‍ നായരാണ് അവതാരികയെഴുതിയത്. 2025 ഡിസംബറില്‍ പുസ്തകം പുറത്തിറങ്ങും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിന്റെ പ്രിയ നടൻ മോഹന്‍ലാലിന്റെ ജീവചരിത്രം വരുന്നു.'മുഖരാഗം'എന്ന പേരിലുള്ള ജീവചരിത്രം എഴുതുന്നത് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ്. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പിറന്നാള്‍ ദിനത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളസിനിമയുടെ നാലുപതിറ്റാണ്ടിന്റെ അപൂര്‍വചരിത്രംകൂടിയാകുന്ന പുസ്തകത്തിന് എം ടി വാസുദേവന്‍ നായരാണ് അവതാരികയെഴുതിയത്. 2025 ഡിസംബറില്‍ പുസ്തകം പുറത്തിറങ്ങും.
പിറന്നാള്‍ ദിനത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്
പിറന്നാള്‍ ദിനത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്
advertisement

1978-ല്‍ തിരനോട്ടത്തില്‍ തുടങ്ങി 'തുടരും' എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ സമഗ്രരേഖയാകും ഈ പുസ്തകം. കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടത്തിനായി ഈ മഹാനടന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പ്രമുഖ സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും സഹനടീനടന്മാരുടെയും മറ്റു സഹപ്രവര്‍ത്തകരുടെയുമെല്ലാം അനുഭവങ്ങള്‍ മുഖരാഗത്തിലുണ്ടാകും.

Also Read - Happy birtdhay| മോഹൻ ലാൽ തുടരും..... ആശംസകളുമായി പ്രമുഖർ

advertisement

നിര്‍മാതാവ്, സംരംഭകന്‍, ബ്രാന്‍ഡ് അംബാസഡര്‍, ലെഫ്റ്റനന്റ് കേണല്‍, ഡി-ലിറ്റ് തുടങ്ങി പല മേഖലകളിലുള്ള മോഹന്‍ലാലിനെക്കുറിച്ചും അടുത്തറിയാനാകും. മോഹന്‍ലാലിന്റെ കുടുംബചരിത്രം പറയുന്ന 'പത്തനംതിട്ടയിലെ വേരുകള്‍', കുട്ടിക്കാലത്തെക്കുറിച്ചുള്ള 'അമ്മൂമ്മയുടെ ലാലു', സിനിമാലോകം ആകര്‍ഷിച്ചുതുടങ്ങുന്ന കാലത്തെപ്പറ്റിയുള്ള 'മിന്നായംപോലെ സത്യന്‍മാഷ്' എന്നിവയുള്‍പ്പെടെ, വീരകേരള ജിംഖാന, നായകന്‍മാരുടെ പ്രതിനായകന്‍, പടയോട്ടം, പത്മരാജസ്പര്‍ശം, കിരീടവും ചെങ്കോലും നഷ്ടപ്പെട്ടവന്‍, ഭാവദീപ്തം ഭരതം... തുടങ്ങി നൂറിലധികം അധ്യായങ്ങളായി ആയിരത്തോളം പേജുകളാണ് 'മുഖരാഗ'ത്തിലുള്ളത്.

Summary: Actor Mohanlal's biography Mukharagam written by Bhanuprakash will be release on december.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday| 'മുഖരാഗം'; മോഹന്‍ലാലിന്റെ ജീവചരിത്രം വരുന്നു
Open in App
Home
Video
Impact Shorts
Web Stories