Happy birthday| മോഹൻ ലാൽ തുടരും..... ആശംസകളുമായി പ്രമുഖർ
- Published by:Rajesh V
- news18-malayalam
Last Updated:
Mohanlal Birthday: ഒരുമാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവുമായാണ് ഇത്തവണ ആരാധകരുടെ ലാലേട്ടന്‍ ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുണ്ട്
മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 65-ാം പിറന്നാള്‍. ഒരുമാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവുമായാണ് ഇത്തവണ ആരാധകരുടെ ലാലേട്ടന്‍ ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുണ്ട്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ താരം താനാണെന്ന് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. സമ്മിശ്ര പ്രതികരണവുമായി എത്തിയ എമ്പുരാന്‍ ബോക്സോഫീസില്‍ വിസ്മയമായപ്പോള്‍, മികച്ച പ്രതികരണവുമായി വന്ന തരുണ്‍മൂര്‍ത്തി ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി. തുടരും ഉണ്ടാക്കിയ അലയൊലി തിയേറ്ററുകളിൽ ഇനിയും അടങ്ങിയിട്ടില്ല.
തുടരുമിന് ശേഷം മോഹൻലാലിൻറേതായി പുറത്തുവരാനിരിക്കുന്ന ചിത്രം സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം ആണ്. നവാഗതനായ ടി പി സോനുവിന്റേതാണ് തിരക്കഥ. പതിവ് സത്യൻ അന്തിക്കാട് ചിത്രമായിരിക്കില്ല ഹൃദയപൂർവ്വമെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. ഹൃദയപൂർവ്വത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ഒരു ചിത്രവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൃഷാന്ദിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തന്റെ നിർമാണത്തിൽ പ്ലാനിംഗിൽ ഉണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞത് മാത്രമേ ഉള്ളൂ. ആ പ്രോജക്റ്റിൻറെ ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായി എന്നാണ് അദ്ദേഹം പറഞ്ഞത്.
advertisement
മോഹൻലാലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളും അനൗദ്യോഗിക റിപ്പോർട്ടുകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. വിപിൻ ദാസിൻറെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമൽ നീരദ്, ബ്ലെസി, ജിത്തു മാധവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിങ്ങനെയാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിനൊന്നും സ്ഥിരീകരണമായിട്ടില്ല. ഇതിൽ ഏതെങ്കിലുമൊക്കെ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ പിറന്നാൾ ദിനത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
തെലുങ്ക് ചിത്രം കണ്ണപ്പ, ജയിലർ 2 എന്നിവയിലെ അതിഥി വേഷം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം, പാൻ ഇന്ത്യൻ ചിത്രം വൃഷഭ എന്നിവയും മോഹൻലാലിൻറേതായി വരാനുണ്ട്.
advertisement
മോഹൻലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ രംഗത്തെത്തി.
രമേഷ് പിഷാരടി
'ലാലേട്ടന് സന്തോഷം നിറഞ്ഞ ജന്മദിനങ്ങൾ തുടരും' എന്നാണ് താരം കുറിച്ചത്. ഒപ്പം തുടരും സിനിമയിലെ മോഹൻലാലിന്റെ ഐക്കോണിക് ചാട്ടം അനുകരിക്കുന്ന റീല്‍സും രമേഷ് പിഷാരടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
തരുണ്‍ മൂർത്തി
ലാലേട്ടന്‍ തുടരും എന്നാണ് അദ്ദേഹം കുറിച്ചത്.
ആശിര്‍വാദ് സിനിമാസ്
ഞങ്ങളുടെ ഇതിഹാസത്തിന് ജന്മദിനാശംസകള്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
advertisement
ആന്റണി പെരുമ്പാവൂര്‍
പ്രിയപ്പെട്ട ലാല്‍ സാറിന് പിറന്നാളാശംകള്‍
Summary: Malayalam Legendary Actor Mohanlal celebrates 65th Birthday Today
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 21, 2025 6:53 AM IST