TRENDING:

'ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; പ്രണവിന്റെ 'വർഷങ്ങൾക്ക് ശേഷം' കണ്ട് മോഹൻലാൽ

Last Updated:

പ്രൈവറ്റ് സ്‌ക്രീനിൽ ചിത്രം കാണുന്നതിന്റെയും, അതിനു പുറമേ ഒരു കുറിപ്പും മോഹൻലാൽ പങ്കിട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മകൻ പ്രണവ് മോഹൻലാൽ നായകനായ 'വർഷങ്ങൾക്ക് ശേഷം' കണ്ട് നടൻ മോഹൻലാൽ. പ്രൈവറ്റ് സ്‌ക്രീനിൽ ചിത്രം കാണുന്നതിന്റെയും, അതിനു പുറമേ ഒരു കുറിപ്പും മോഹൻലാൽ പങ്കിട്ടു. കഴിഞ്ഞ കാലത്തേക്ക് സ്വയം യാത്രചെയ്തതിന്റെ ഫീലുണ്ട് ലാലേട്ടന്റെ വാക്കുകളിൽ. മകൻ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹൻലാൽ പറയുന്നത് കേൾക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. കുറിപ്പിൽ പ്രണവ് മോഹൻലാൽ എന്ന നടന്റെ പ്രകടനത്തെക്കുറിച്ച് യാതൊന്നും തന്നെയില്ല.
advertisement

'കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്നും അങ്ങിനെ തിരിഞ്ഞുനോക്കുമ്പോൾ ദൂരം ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം.

വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയകാലങ്ങളിലേക്ക് പോയി.

കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനഃരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാവുന്ന ഊറിവരുന്ന ഒരു ചിരി (ഫിലാസോഫിക്കൽ സ്‌മൈൽ) ഈ സിനിമ കാത്തു വച്ചിരിക്കുന്നു.

advertisement

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി.'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Mohanlal took to Instagram to congratulate those behind the movie Varshangalkku Shesham. The film has his son Pranav Mohanlal, alongside Dhyan Sreenivasan playing the lead roles. Mohanlal wrote and shared a note on his social media handles

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; പ്രണവിന്റെ 'വർഷങ്ങൾക്ക് ശേഷം' കണ്ട് മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories