TRENDING:

L2 Empuraan| റിലീസിന് മുൻപേ കോടിക്കിലുക്കം; പ്രീ-സെയിലിൽ 58 കോടി കടന്ന് എമ്പുരാൻ

Last Updated:

ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-നാണ് ആരംഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 27 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ, പ്രീ-സെയിലിലൂടെ 58 കോടിയിലേറെ രൂപ നേടിയിരിക്കുകയാണ് ചിത്രം. അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ എമ്പുരാൻ 58 കോടിയിലേറെ നേടിയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-ന് രാവിലെ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാള സിനിമയിൽ ആദ്യമായി IMAX (ഐമാക്സ്) റിലീസ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും എമ്പുരാനുണ്ട് . തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിൽ IMAX ഫോർമാറ്റിൽ ചിത്രം കാണാൻ സാധിക്കും. അബ്രാം ഖുറേഷിയും, പ്രിയദർശിനി രാംദാസും, ജതിൻ രാംദാസും കൂട്ടരും രണ്ടാം വരവിൽ എന്താകും ബാക്കിവച്ചേക്കുക എന്ന കാര്യത്തിൽ പ്രതീക്ഷയേക്കാളുപരി ആകാംക്ഷയാകും പ്രേക്ഷകരെ തിയേറ്ററിലേക്ക് നയിക്കുക. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടും മാർച്ച് 27ന് പ്രദർശനത്തിനെത്തും. വെളുപ്പിന് ആറു മണിക്ക് തന്നെ പ്രേക്ഷകർക്ക് മുന്നിൽ ആദ്യ ഷോയ്ക്ക് തിരിതെളിയും.ഇന്ത്യ, അമേരിക്ക, യു.എ.ഇ., യു.കെ. എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് 'എമ്പുരാൻ' ചിത്രീകരിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ, മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
L2 Empuraan| റിലീസിന് മുൻപേ കോടിക്കിലുക്കം; പ്രീ-സെയിലിൽ 58 കോടി കടന്ന് എമ്പുരാൻ
Open in App
Home
Video
Impact Shorts
Web Stories