ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നു വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
നാടക നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു. 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ സിനിമകളുടെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും, അദ്ദേഹം 800 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. 1990 കളിൽ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു.
മാധവൻ പിള്ളയുടെയും ഭവാനി അമ്മയുടെയും നാല് മക്കളിൽ മൂത്തമകനായി തിരുവനന്തപുരത്താണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവിയുടെ ജനനം. ഭാര്യ- തങ്കമ്മ, മക്കൾ- ഹരി, ലക്ഷ്മി.
advertisement
മൃതശരീരം തിരുവനന്തപുരത്തു പൂജപ്പുരയിലെ വസതിയിൽ രാത്രിയോടെ എത്തിക്കും. സംസ്കാര ചടങ്ങുകൾ ജൂൺ 19, തിങ്കളാഴ്ച തിരുവനന്തപുരത്തു വെച്ച് നടത്തും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Summary: Veteran Malayalam actor Poojapura Ravi, aged 86, passed away in Marayur, Kerala. The actor who belonged to Poojapura in Thiruvananthapuram recently shifted to Marayur, to be with his daughter. He was given a grand farewell by the actor fraternity of Thiruvananthapuram. Poojapura Ravi has to be his credit over 800 Malayalam movies
