ഒരു മാധ്യമത്തിന് നൽകിയ വീഡിയോ അഭിമുഖത്തിൽ, സംവിധായകൻ പറഞ്ഞതിങ്ങനെ: "അവസാന രണ്ട് ഷെഡ്യൂളുകളിൽ, അദ്ദേഹം തന്റെ ആത്മകഥ എഴുതുന്ന തിരക്കിലായിരുന്നു. അദ്ദേഹം എല്ലാ ദിവസവും എഴുതുമായിരുന്നു."
"എല്ലാ ദിവസവും ഞാൻ അദ്ദേഹത്തോട് ഇപ്പോൾ ഏത് എപ്പിസോഡിലാണ്, ഏത് ഘട്ടത്തിലാണ് എന്നെല്ലാം ചോദിക്കുമായിരുന്നു. ഇത് തന്റെ 42-ാം വയസ്സിൽ സംഭവിച്ചതാണെന്നും ബാക്കിയുള്ളത് പിന്നീടുള്ള ഘട്ടത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം എന്നോട് പറയും."
മറ്റാരുമായും പങ്കുവെക്കാത്ത വിശദാംശങ്ങൾ രജനീകാന്ത് തന്നോട് പങ്കുവെച്ചുവെന്ന് പറഞ്ഞ ലോകേഷ്, ആ അനുഭവം എപ്പോഴും തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണെന്ന് പറഞ്ഞു. "അതെന്റെ ഹൃദയത്തോട് വളരെ അടുത്താണ്. അദ്ദേഹം തരണം ചെയ്ത വെല്ലുവിളികളാണ് എന്നെയും നമ്മുടെ നാട്ടിലെ മറ്റെല്ലാവരെയും അദ്ദേഹവുമായി ബന്ധിപ്പിക്കുന്ന ഒരു പൊതു ഘടകം," ലോകേഷ് പറഞ്ഞു.
advertisement
വിദേശത്ത് ഒരു തമിഴ് ചിത്രത്തിന് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പണം ലഭിച്ച ചിത്രം എന്ന റെക്കോർഡിലൂടെ 'കൂലി' ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
ഈ വർഷം ഓഗസ്റ്റ് 14 ന് ചിത്രം പ്രദർശനത്തിനെത്തുമ്പോൾ സംവിധായകൻ ലോകേഷ് കനകരാജിന്റെ ആക്ഷൻ എന്റർടെയ്‌നർ ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്ര വിതരണത്തിലെ പ്രധാനിയായ ഹംസിനി എന്റർടൈൻമെന്റ്, ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തു. 'കൂലി' എന്ന ചിത്രത്തിലൂടെ, ഹംസിനി എന്റർടൈൻമെന്റ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണെന്നും, 100-ലധികം രാജ്യങ്ങളിലെ വിതരണം ലക്ഷ്യമിട്ട് ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര റിലീസുകളിലൊന്നാണിതെന്നും സിനിമാ വൃത്തങ്ങൾ അവകാശപ്പെടുന്നു.
രജനീകാന്തിന് പുറമെ, നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങി ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ലോകേഷ് കനകരാജിനൊപ്പം തുടർച്ചയായ നാലാമത്തെ ചിത്രത്തിനായി അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് ആണ്.
ഏകദേശം 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനീകാന്തും ഒരുമിച്ച് അഭിനയിക്കുന്നതിനാൽ ഈ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട്. 1986 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തമിഴ് ചിത്രമായ 'മിസ്റ്റർ ഭാരത്' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അതിൽ സത്യരാജ് രജനീകാന്തിന്റെ അച്ഛനായി അഭിനയിച്ചു. രജനീകാന്തിന്റെ മുൻകാല ചിത്രങ്ങളായ 'എന്തിരൻ', 'ശിവാജി' എന്നിവയിൽ അഭിനയിക്കാനുള്ള ഓഫറുകൾ സത്യരാജ് നിരസിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.