TRENDING:

സര്‍പ്രൈസ് പ്ലാനുമായി സിദ്ധിഖിനെ പറ്റിക്കാൻ പറ്റൂല മക്കളേ; 351ാമത്തെ ചിത്രത്തിൽ നാടകീയ രംഗങ്ങൾ

Last Updated:

സിദ്ദിഖിന്റെ 351ാമത്തെ സിനിമയായതിനാല്‍ സെറ്റില്‍ വച്ച് സര്‍പ്രൈസായി കേക്ക് മുറിക്കാനായിരുന്നു സംവിധായകനും കൂട്ടരും പ്ലാനിട്ടത്. എന്നാല്‍...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടന്‍ സിദ്ദിഖിന് സര്‍പ്രൈസ് നല്‍കാനൊരുങ്ങിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പ്ലാന്‍ പൊളിച്ചടുക്കി താരം. അഭിനയ ജീവിതത്തില്‍ 351ാമത്തെ ചിത്രത്തിലാണ് ഇപ്പോള്‍ സിദ്ദിഖ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാത്യു സക്കറിയ സംവിധാനം ചെയ്യുന്ന 'മധുരമീ ജീവിതം' എന്ന കുടുംബചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അണിയറ പ്രവര്‍ത്തകരുടെ സര്‍പ്രൈസ് താരം പൊളിച്ചത്. സിദ്ദിഖിന്റെ 351ാമത്തെ സിനിമയായതിനാല്‍ സെറ്റില്‍ വച്ച് സര്‍പ്രൈസായി കേക്ക് മുറിക്കാനായിരുന്നു സംവിധായകനും കൂട്ടരും പ്ലാനിട്ടത്. എന്നാല്‍ ഇത് മുന്‍കൂട്ടി പറയാതിരുന്നാല്‍ സിദ്ദിഖ് പിണങ്ങുമോ എന്നൊരു സംശയം സംവിധായകന്‍ മാത്യു സ്‌ക്കറിയക്കുണ്ടായി. സംഭവം അറിയിച്ചാല്‍ സര്‍പ്രൈസ് പൊളിയും. എന്നാല്‍ കേക്ക് മുറിക്കുകയും വേണം. ഒടുവില്‍ സിദ്ദിഖിനോടു ചോദിച്ചിട്ട് കേക്ക് മുറിക്കാമെന്ന് സെറ്റിലെ എല്ലാവരും തീരുമാനമെടുത്തു.
സെറ്റിൽ കേക്ക് മുറിക്കുന്ന സിദ്ധിഖ്
സെറ്റിൽ കേക്ക് മുറിക്കുന്ന സിദ്ധിഖ്
advertisement

താരത്തോടുള്ള ബഹുമാനവും ആദരവും കൂടി കണക്കിലെടുത്ത് മാത്യു സക്കറിയ തന്നെ അദ്ദേഹത്തോട് ആവശ്യം അറിയിച്ചു. ഈ സമയം ഷൂട്ടിംഗിനായി മേക്കപ്പണിഞ്ഞ് ഇരിക്കുകയായിരുന്നു സിദ്ദിഖ്. സംവിധായകന്റെ ആവശ്യം കേട്ടപാടെ അദ്ദേഹം ചിരിച്ചു. ഈ സമയം സെറ്റിലുള്ള മറ്റുള്ളവരും അവിടേക്കെത്തി. തന്റെ 351ാമത്തെ സിനിമയെ ആഘോഷമാക്കണമെന്ന ആഗ്രഹം എല്ലാവരുടെയും മുഖത്ത് സിദ്ദിഖ് കണ്ടു. തുടര്‍ന്ന് കേക്ക് മുറിക്കാമെന്ന് സിദ്ദിഖ് സമ്മതം അറിയിച്ചു. ഉടന്‍തന്നെ സെറ്റില്‍ ഒരു കേക്ക് എത്തിച്ചു. സിദ്ദിഖ് അത് മുറിച്ച് എല്ലാവര്‍ക്കുമായി നല്‍കി.

advertisement

സിദ്ദിഖിന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തതെന്ന് സംവിധായകന്‍ മാത്യു സക്കറിയ തന്നെ കേക്ക് മുറിക്കുന്ന വേളയില്‍ പറഞ്ഞു. പക്ഷേ അദ്ദേഹത്തോട് അനുവാദം ചോദിക്കേണ്ടി വന്നുവെന്നും മാത്യു പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും തനിക്കുണ്ടാകണമെന്ന് സിദ്ദിഖ് പഞ്ഞു.

ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ശ്രീലാല്‍ പ്രകാശാണ് സിനിമ നിര്‍മിക്കുന്നത്. എറണാകുളം, കട്ടപ്പന, കുട്ടിക്കാനം, തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. സിദ്ദീഖ്, വിനയ പ്രസാദ്, ജോണി ആന്റണി, ദിനേഷ് പണിക്കര്‍, റോയി സെബാസ്റ്റ്യന്‍, പ്രമോദ് വെളിയനാട്, അന്‍സല്‍ പള്ളുരുത്തി, പൂജിത, ദില്‍ഷ ഗായത്രി സുരേഷ്, ആന്റണി ഏലൂര്‍, ബേബിദുര്‍ഗ തുടങ്ങിയവരാണ് ഇതില്‍ അഭിനയിക്കുന്നത്. ക്യാമറാമാന്‍- പി.എസ്. കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി ഏലൂര്‍, മേക്കപ്പ്-പട്ടണം ഷാ, ആര്‍ട്ട് ഡയറക്ടര്‍- ശ്രീകുമാര്‍ മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- അനില്‍ അന്‍സാദ്, സ്റ്റില്‍- രതീഷ് കര്‍മ്മ, മേക്കിങ് വീഡിയോ- ഷാജി കുന്നംകുളം, കോസ്റ്റ്യൂംസ് ഡിസൈനര്‍- നയന ശ്രീകാന്ത്, പി.ആര്‍.ഒ.- ഷെജിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സര്‍പ്രൈസ് പ്ലാനുമായി സിദ്ധിഖിനെ പറ്റിക്കാൻ പറ്റൂല മക്കളേ; 351ാമത്തെ ചിത്രത്തിൽ നാടകീയ രംഗങ്ങൾ
Open in App
Home
Video
Impact Shorts
Web Stories