സ്നാനഘട്ടിലെ വെള്ളത്തിൽ കോളിഫോം അളവ് കൂടുതലെന്ന് റിപ്പോർട്ട് വന്നതില്പിന്നെ, ഈ വെള്ളത്തിൽ മുങ്ങിയാൽ ചൊറിച്ചിലും മറ്റു പ്രശ്നങ്ങളും ഉണ്ടാകും എന്ന നിലയിൽ കുംഭമേളയിൽ പങ്കുകൊണ്ട ചിലർ പറഞ്ഞതില്പിന്നെ കൂടുതൽ വിവാദങ്ങൾ ഉണ്ടായി. എന്നാൽ താനും ഭർത്താവും കുംഭമേളയിൽ പോയി തിരികെവന്ന് രണ്ടാഴ്ചയിൽ കൂടുതലായിട്ടും ആരോഗ്യപ്രശ്‌നമേതുമില്ല എന്ന് ശ്രീക്കുട്ടി. ഇൻസ്റ്റഗ്രാമിൽ കുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ശ്രീക്കുട്ടി യൂട്യൂബ് ചാനലിൽ തനിക്കും ഭർത്താവിനും ഉണ്ടായ അനുഭവം വിവരിച്ചു.
'ഞങ്ങൾ കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി. ഞങ്ങൾക്ക് ഇന്നുവരെ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ ഞങ്ങൾക്കൊരു ചൊറിച്ചിലോ കാര്യങ്ങളോ ഉണ്ടായിട്ടില്ല.
advertisement
ഞങ്ങളവിടെ ത്രിവേണി സംഗമത്തിലാണ് സ്നാനം ചെയ്തത്. അവിടെ സ്നാനം ചെയ്ത ദിവസം കുളിക്കാൻ പറ്റിയിരുന്നില്ല. കാരണം റൂം എടുത്തില്ലായിരുന്നു. രണ്ട് ദിവസം ഞങ്ങൾ സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല. വെറുതെ ഒന്ന് മുങ്ങിക്കുളിച്ചതേയുള്ളൂ. അതിൽ കുളിച്ചിട്ട് ഇന്ന് വരെ ഞങ്ങൾക്കൊരു കുഴപ്പവും പറ്റിയിട്ടില്ല എന്നതാണ് സത്യം. മുടിക്കോ ദേഹത്തിനോ മണമോ, ചൊറിച്ചിലോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നീട് വീട്ടിൽ വന്ന ശേഷമാണ് മുടി വരെ കഴുകിയത്.
പ്രയാഗ്‌രാജിൽ നിന്നും കുറച്ച് വെള്ളം എടുത്തിരുന്നു. അപ്പോഴത് കുറച്ച് കലങ്ങിയിട്ടായിരുന്നു. ഇപ്പോഴത് തെളിഞ്ഞു. മിനറൽ വാട്ടർ പോലെയാണ് ഇപ്പോഴുള്ളത്. ഈ വെള്ളം എന്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയിൽ ഒഴിച്ചു. അവർക്കാർക്കും ചൊറി വന്നിട്ടില്ല. ഇത് കള്ളം പറയുന്നതൊന്നും അല്ല. ജാതിമത ഭേതമില്ലാതെ ആർക്കു വേണമെങ്കിലും അവിടെ പോകാം. എന്തിനാണ്, എന്തറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നത്. കോടിക്കണക്കിനു ആളുകൾ വന്നതല്ലേ. പാർട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്.എനിക്കു ഒരു പാർട്ടിയുമില്ല, ഞാൻ ദൈവ വിശ്വാസിയാണ്.'
Summary: Actor Sreekutty posted a reaction video of hers after attending Kumbh Mela in Prayag Raj. Sreekutty and husband attended the Kumbh Mela which culminated two days ago