വളരെ അധികം പ്രതീക്ഷയോടെ സൂര്യ ആരാധകർ കാത്തിരുന്ന സിനിമയാണ് കങ്കുവ.മുന്നൂറ്റിയന്‍പത് കോടി രൂപ ബഡ്ജറ്റില്‍ കെഇ ജ്ഞാനവേല്‍ രാജ നിര്‍മിച്ച, ശിവ സംവിധാനം ചെയ്ത കങ്കുവയ്ക്ക് വേണ്ടി അത്രയും വലിയ പ്രമോഷന്‍ പരിപാടികളും നടന്നിരുന്നു.സിനിമ സൂര്യയുടെ ആയിരം കോടി ക്ലബ്ബിലെത്തും എന്നുറപ്പിച്ച തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
സിനിമയുടെ ആദ്യ റിവ്യു വരുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ്. സിനിമ ഗംഭീരം, ഉടനെ നൂറ് കോടി ക്ലബ്ബ് കടക്കും എന്നൊക്കെ ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാല്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷക പ്രതികരണം വിപരീതമാണ്. ഇതുപോലൊരു മോശം സിനിമ ഇല്ല എന്ന് ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചിലര്‍. ഇരട്ട വേഷത്തിൽ സൂര്യ എത്തുന്ന ചിത്രത്തിൽ സൂര്യയുടെ ഫ്രാൻസിസ് എന്ന വേഷത്തേക്കാൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത് കങ്കുവയെ ആണ് എന്നാണ് പലരും അഭിപ്രായം പറയുന്നത്.ഇതിനൊപ്പം കങ്കുവ 2 വിന് വേണ്ടു വെയിറ്റിങ് ആണെന്ന് പറയുന്നവരുമുണ്ട്.തരക്കേടില്ലാത്ത പടമാണെന്ന് പറയുന്നവരുമുണ്ട്. രണ്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന സിനിമയായതിനാൽ പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെന്ന് പറയുന്നവരുമുണ്ട്. സൂര്യയുടെ പെർഫോമൻസിനെപ്പറ്റി ആരാധകർക്കിടയിൽ നല്ല അഭിപ്രായമാണ്.
പ്രകടനങ്ങള്‍ അല്ലാതെ മികച്ച പെര്‍ഫോമന്‍സ് എന്ന് പറയാന്‍ സിനിമയില്‍ ഒന്നുമില്ല എന്നാണ് ഭൂരിഭാഗ പ്രേക്ഷകാഭിപ്രായം. നല്ല ഒരു കണ്‍ക്ലൂഷോ ക്ലൈമാക്‌സോ ചിത്രത്തിനല്ലന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നായകന്റെ ഇന്‍ട്രോ സീന്‍ മാസ് ആണ്, ഗംഭീര വിഷ്വല്‍ ട്രീറ്റാണ് എന്നൊക്കെയാണ് തമിഴകത്ത് സൂര്യ ഫാന്‍സിന്റെ പ്രതികരണം. പാരലല്‍ യൂണിവേഴ്‌സില്‍ എത്തിയതു പോലെ ഫീല്‍ ആകുന്നു എന്ന് പറയുന്ന കമന്റുകളും ചില പ്രതികരണങ്ങള്‍ക്ക് താഴെ കാണാം. ഡിഎസ്പിയുടെ മ്യൂസിക് അതി ഗംഭീരമാണ്. ചിത്രം മുൻപ് പറഞ്ഞത് പോലെ ആയിരം കോടി ക്ലബ്ബിൽ എത്തുമോയെന്ന് സംശയമാണ്.