'നസീർ സാറിനെ ആരാധിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളിൽ ഒരാളാണ് ഞാനും. നസീർ സാർ എവിടെക്കിടക്കുന്നു, ഞാൻ എവിടെ കിടക്കുന്നു. അത്രയു വിലിയ ഒരു താരത്തെ മോശം പരാമർശം നടത്താൻ ഞാനാരാണ്. ഒരു ഇന്റർവ്യൂവിലെ ചെറിയൊരു ഭാഗം അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതാണ്. നസീർ സാറിനെ ഞാൻ നേരിട്ട് കണ്ടിട്ടുപോലുമില്ല. സീനിയറായിട്ടുള്ള ഒരാൾ തന്ന വിവരമാണ് പങ്കുവച്ചത്. ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്.അല്ലാതെ, ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്ത് പറഞ്ഞതല്ല. നസീർ സാറിനെ ഒരിക്കലും മോശപ്പെടുത്താനോ അവഹേളിക്കാനോ പറഞ്ഞതല്ല. അങ്ങനെ ഒരു തെറ്റ് എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കനും ഇത്രയും വലിയൊരു ലെജൻഡിന്റെ കാൽക്കൽ വീഴാനും തയ്യാറാണ്' ടിനി ടോം പറഞ്ഞു.
advertisement
സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നും നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചതെന്നുമുള്ള ഒരു ഇന്റർവ്യൂവിലെ പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ, സംവിധായകൻ എം.എ. നിഷാദ്, ഭാഗ്യലക്ഷ്മി തുടങ്ങി ഒട്ടേറെ പേർ ടിനിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.