ചിത്രം ആഗോള റിലീസായി 2026 ജനുവരി 9ന് തിയേറ്ററുകളിലെത്തും. കയ്യിൽ ആയുധവുമേന്തി എതിരാളികൾക്കുനേരെ നടന്നടുക്കുന്ന താരത്തെയാണ് ടീസറിൽ കാണാനാവുക. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ ജനനായകനായി കാത്തിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് മൂന്നു മില്യണിൽ പരം ആളുകൾ ടീസർ കണ്ടുകഴിഞ്ഞു.
advertisement
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം നിരവഹിക്കുന്നത് അനിരുദ്ധ് ആണ്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ അവതരിപ്പിക്കുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.