TRENDING:

Shobana: എന്റെ സിനിമകൾ ഇതുവരെ കണ്ടിട്ടില്ലാത്തവർക്ക് ഈ മൂന്ന് ചിത്രങ്ങള്‍ ആദ്യം കാണാൻ നിർദേശിക്കും; ശോഭന

Last Updated:

തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും ഓരോ ചിത്രങ്ങളാണ് ശോഭന സജസ്റ്റ് ചെയ്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് നടി ശോഭന. നീണ്ട ഇടവേളയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന മലയാള ചിത്രത്തിലൂടെ തിരിച്ചുവന്നിരിക്കുകയാണ് താരം ഇപ്പോൾ. ചിത്രത്തിൽ ലളിത എന്ന കഥാപത്രത്തെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, തന്റെ സിനിമകൾ ഇതുവരെയും കണ്ടിട്ടില്ലാത്ത പ്രേക്ഷകർക്കായി മൂന്ന് സിനിമകൾ സജസ്റ്റ് ചെയ്തിരിക്കുകയാണ് താരം. എഫ്ടിക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമകളെ കുറിച്ച് സംസാരിച്ചത്.
News18
News18
advertisement

ശോഭനയുടെ വാക്കുകൾ ഇങ്ങനെ ,'ഞാന്‍ ബാലതാരമായി എത്തിയ മംഗള നായഗി എന്ന സിനിമയാകും ഒന്ന്. പിന്നെ പുതിയ ചിത്രമായ തുടരും. എനിക്ക് ഒരുപാട് മികച്ച തെലുങ്ക് സിനിമകള്‍ കരിയറില്‍ ലഭിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് ഹലോ ഡാര്‍ലിങ് എന്ന സിനിമയും ഞാന്‍ റെക്കമെന്റ് ചെയ്യും,' ശോഭന പറയുന്നു. കൂടാതെ തന്റെ മുൻകാല സിനിമ അനുഭവങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ഒരു വര്‍ഷം 22 സിനിമകള്‍ വരെ ചെയ്തിരുന്നുവെന്നും അന്ന് പെട്ടന്ന് സിനിമകളുടെ ചിത്രീകരണം അവസാനിക്കുമായിരുന്നു എന്നും ശോഭന പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Shobana: എന്റെ സിനിമകൾ ഇതുവരെ കണ്ടിട്ടില്ലാത്തവർക്ക് ഈ മൂന്ന് ചിത്രങ്ങള്‍ ആദ്യം കാണാൻ നിർദേശിക്കും; ശോഭന
Open in App
Home
Video
Impact Shorts
Web Stories