TRENDING:

പ്രതിഫലം പിന്നീട് മതിയെന്ന് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' നിര്‍മാതാവിനോട് അക്ഷയ് കുമാർ

Last Updated:

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും മുഴുവന്‍ പ്രതിഫലവും നല്‍കിയശേഷം മാത്രം തന്റെ പ്രതിഫലം നല്‍കിയാല്‍ മതിയെന്ന് അക്ഷയ് കുമാര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ബഡേ മിയാന്‍ ഛോട്ടേ മിയാനി'ൽ അഭിനയിച്ചതിനുള്ള തന്റെ പ്രതിഫലം പിന്നീട് മതിയെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വാസു ഭഗ്നാനിയെ അറിയിച്ച് നായകന്‍ അക്ഷയ് കുമാര്‍. ബോക്‌സോഫീസില്‍ പരാജയമായിരുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും മുഴുവന്‍ പ്രതിഫലവും നല്‍കിയശേഷം മാത്രം തന്റെ പ്രതിഫലം നല്‍കിയാല്‍ മതിയെന്ന് അക്ഷയ് കുമാര്‍ പറഞ്ഞതായി വാസു ഭഗ്നാനി പറഞ്ഞു. വാസു ഭഗ്നാനിയുടെ പൂജ എന്റര്‍ടെയ്ന്‍മെന്റ് അവസാനമായി നിര്‍മിച്ച ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. ചിത്രത്തിന്റെ അണിയപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നും തന്റെ ദീര്‍ഘകാല സഹകാരിയായ അക്ഷയ് കുമാര്‍ തനിക്ക് ആത്മവിശ്വാസം പകര്‍ന്നതായും ഭഗ്നാനി പറഞ്ഞു.
advertisement

"അക്ഷയ് കുമാര്‍ അടുത്തിടെ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പ്രതിഫലം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അക്ഷയ് കുമാര്‍ മുന്നോട്ട് വരികയും അണിയപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. സിനിമയുടെ ഭാഗമായ എല്ലാവരുടെയും പ്രതിഫലം നല്കി കഴിഞ്ഞിട്ട് മാത്രം തന്റെ പ്രതിഫലം നല്‍കിയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെ മനസ്സിലാക്കാനും ഞങ്ങളോടൊപ്പമായിരിക്കാനും അദ്ദേഹം കാണിച്ച മനസ്സിന് ഞങ്ങള്‍ക്ക് നന്ദിയുണ്ട്. ശക്തമായ ബന്ധങ്ങളിലാണ് സിനിമാവ്യവസായം നിലകൊള്ളുന്നത്. ഇത്തരമൊരു സാഹചര്യമാണ് ഞങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്,'' വാസു ഭഗ്നാനിയുടെ മകനും ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായ ജാക്കി ഭഗ്നാനി പറഞ്ഞു.

advertisement

അതിനിടെ വാസു ഭഗ്നാനിയുടെ നിർമാണ സംരംഭമായ പൂജ എന്റര്‍ടെയ്ന്‍മെന്റ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 58 കോടി രൂപയുടെ വരുമാനം നേടിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിന് പുറമെ ഇതേകാലയളവില്‍ സ്ഥാപനം എട്ട് കോടി രൂപയോളം ലാഭം നേടിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. പൂജ എന്റര്‍ടെയ്ന്‍മെന്റ് 250 കോടിയോളം രൂപയുടെ കടബാധ്യതയിലാണെന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

വാസു ഭഗ്നാനി നിര്‍മിച്ച ബഡേ മിയാന്‍ ചോട്ടെ മിയാനില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ പൂജ എന്റര്‍ടെയ്ന്‍മെന്റ് 46.6 കോടി രൂപയുടെ വരുമാനമാണ് നേടിയത്. 2.86 കോടി രൂപയുടെ ലാഭവും അവര്‍ക്ക് നേടാനായിരുന്നു.

advertisement

ആരാണ് വാസു ഭഗ്നാനി?

കൊല്‍ക്കത്തയില്‍ ജനിച്ച ഭഗ്നാനി നിര്‍മാണ മേഖലയിലെ ബില്‍ഡറായാണ് കരിയറില്‍ തുടക്കമിട്ടത്. ഡേവിഡ് ദവാന്റെ കൂലി നമ്പര്‍ വണ്‍ നിര്‍മിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമാ നിര്‍മാണത്തിലേക്കുള്ള അരങ്ങേറ്റം. 1995-ല്‍ പുറത്തിറങ്ങിയ ഈ സിനിമ വന്‍ വിജയം നേടിയിരുന്നു. തുടര്‍ന്ന് ഹീറോ നമ്പര്‍ 1, ബിവി നമ്പര്‍ വണ്‍, രഹ്നാ ഹെ തേരെ ദില്‍ മെയിന്‍, മുജേ കുച്ഛ് കഹനാ ഹെ, ഓം ജയ് ജഗദീഷ്, ദീവാനാപന്‍, ഗോസ്റ്റ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു. ഭഗ്നാനിക്ക് 2500 കോടി രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2009-ലെ വാസു ഭഗ്നാനി നിര്‍മിച്ച കല്‍ കിസ്‌നെ ദേഖ എന്ന ചിത്രത്തിലൂടെ മകന്‍ ജാക്കി ഭഗ്നാനിയെയും വെള്ളിത്തരയില്‍ എത്തിച്ചു. ഫാല്‍തു, അജബ് ഗസാബ് ലവ്, രംഗ്‌രെസ്, യങ്കിസ്ഥാന്‍, വെല്‍കം ടു കറാച്ചി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം മകനോടൊപ്പം ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രതിഫലം പിന്നീട് മതിയെന്ന് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' നിര്‍മാതാവിനോട് അക്ഷയ് കുമാർ
Open in App
Home
Video
Impact Shorts
Web Stories