നമ്മുടെ പോയ കാലവും നമുക്കുള്ളിൽ സ്വത്വം നില നിർത്തുന്ന സ്‌മൃതികളും ഇങ്ങനെ പോയ നല്ല കാലത്തേക്കുള്ള മധുരം നിറഞ്ഞൊരു തിരിച്ചു പോക്കാണ് 85 മൈൽസ് ക്രീയേഷൻസ് ഫ്രം ലോസ് ഏഞ്ചൽസ് അവതരിപ്പിക്കുന്ന 'നല്ലോല തുമ്പികളെ എന്ന ഓണപ്പാട്ട് നൽകുന്നത്.
ഓണനിലാത്തോണി എന്ന ഓണസംഗീത ആൽബത്തിൽ നിന്നുള്ള ഗാനം ഇതിനകം മികച്ച അഭിപ്രായം നേടിയിരിക്കുന്നു.
റഫീക്ക് അഹമ്മദ് വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് രഖുപതി പൈ ആണ്. പിന്നണി ഗായകൻ മധു ബാലകൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
advertisement
വി.ആർ ദീപുവിന്റെ സംവിധാനത്തിൽ കെ.കൃഷ്ണകുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഓണനിലാത്തോണി നിർമ്മിച്ചിരിക്കുന്നത് വിനോദ് ബാഹുലേയനാണ്.
ഓണപ്പാട്ടുകളിലെ നിറപ്പൊലിമയുമായി എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് അവതരിപ്പിക്കുന്ന മ്യൂസിക് ആൽബമാണ് 'നാമെല്ലാം'. എല്ലാവരും സമന്മാരാണ്, ഒരുമയാണ് ഓണസങ്കൽപം. ദേശപ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഓണപ്പാട്ടുകൾ ആസ്വദിക്കിറുണ്ട്.
നാമെല്ലാം ഒന്നാണെന്ന് വിളിച്ചുപറയുന്ന തുമ്പപ്പൂവിന്റെ നൈർമല്യതയോടെ എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിനു കീഴിലെ വിവിധ സ്‌കൂളുകളിലെ സംഗീതാധ്യാപകരും കുട്ടികളുമായി ഒരുമിച്ചൊരോണപ്പാട്ടാണ് 'നാമെല്ലാം'.
എം.ടി. പ്രദീപ് കുമാറിന്റെ രചനയിൽ ഒ.കെ. രവിശങ്കർ സംഗീതം പകരുന്നു.
ഇതുപോലെ തന്നെ നൃത്താധ്യാപകരും ഇരുപതിലധികം കുട്ടികളുമായി അണിയിച്ചൊരുക്കിയ നൃത്തശില്പമാണ് 'ഓണവില്ല്'.
ഓണമെന്ന സങ്കൽപ്പത്തിന്റെ ചാരുതയൊട്ടും കുറഞ്ഞുപോകാതെ താര രവിശങ്കറിന്റെ കൊറിയോഗ്രഫിയിൽ കുട്ടികളും നൃത്താധ്യാപകരും അണിനിരന്നു. ദിനേശ് കൈപ്പിള്ളി എഴുതിയ വരികൾക്ക് ഒ.കെ. രവിശങ്കർ തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനം- ജോസ് സാഗർ. രണ്ടു പാട്ടുകളുടെയും ദൃശ്യമിശ്രണം അമൽജിത്തും ശബ്ദമിശ്രണം സുനീഷ് ബെൻസണും നിർവഹിക്കുന്നു.
എംജിഎം ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിനായി ഡോക്ടർ ഗീവർഗീസ് യോഹന്നാൻ നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ സുനിൽ വേറ്റിനാടാണ്.
യദു കൃഷ്ണൻ, ശ്രീലക്ഷ്മി, ബേബി പവിത്ര, ബേബി സഞ്ജന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീശൻ ദേവകി സംവിധാനം ചെയ്യുന്ന റൊമാന്റിക് വീഡിയോ മ്യൂസിക് ആൽബം 'തിരുവോണ നാളിൽ' റിലീസായി. നവനീത് ഫിലിംസിന്റെ ബാനറിൽ വിനു ആർ. നാഥ് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ശ്രീനന്ദൻ എസ്. വർമ്മ, സജിത്ത് നായർ, തോമസ്, വിജി രാമചന്ദ്രൻ, ചിത്ര എസ്. വർമ്മ, ശ്രീലക്ഷ്മി എസ്. വർമ്മ, ബിന്ദു തുടങ്ങിയവരും അഭിനയിക്കുന്നു.
വേണു തിരുവിഴ എഴുതിയ വരികൾക്ക് അജിത്ത് വരനാട് ഈണം പകരുന്ന ഗാനം വിനു ആർ. നാഥ് ആലപിക്കുന്നു. ഛായാഗ്രഹണം- ബിജു ആലുങ്കൽ, എഡിറ്റർ- ദീപു ചേർത്തല, കല- ശ്രീശൻ ദേവകി, മേക്കപ്പ്- അരുൺ, അസോസിയേറ്റ് ഡയറക്ടർ- സജിത്ത് നായർ. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
Also read: ഓണത്തിന് 'ഐശ്വര്യ പൊന്നോണവുമായി' മധു ബാലകൃഷ്ണൻ; സംഗീത ആൽബം റിലീസ് ചെയ്തു
ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' എന്ന വീഡിയോ ആല്‍ബം, ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിദിത മധു ബാലകൃഷ്ണന്‍ എഴുതിയ വരികള്‍ക്ക് സതീഷ് നായര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ ആലപിച്ച 'പൊന്‍ചിങ്ങ പുലരി പിറന്നേ...' എന്നാരംഭിക്കുന്ന ഓണപ്പാട്ടാണ് ഈ ആല്‍ബത്തിലൂടെ പ്രേക്ഷകരിലെത്തുന്നത്.
രാഗേഷ് നാരായണന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ മധു ബാലകൃഷ്ണന്‍, വിദിത മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ അഭിനയിക്കുന്നു.