എന്നാൽ, നടന് 'സ്‌പെഷ്യല്‍ ക്ലാസ് തടവുകാരൻ' എന്ന പരിഗണന ലഭിച്ചുവെന്നാണ് തെലങ്കാന ജയില്‍വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസഥന്‍ പറഞ്ഞത്. അത്താഴത്തിന് നടന് ചോറും വെജിറ്റബിൾകറിയുമാണ് നൽകിയതെങ്കിലും പ്രത്യേക ആവശ്യമോ സഹായമോ നടൻ ചോദിച്ചില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ജയിലിൽ അല്ലു അർജുനനെ വിഷമിച്ചൊന്നും കണ്ടിരുന്നില്ല. ജയിലിലെ സാധാരണ അത്താഴസമയം വൈകിട്ട് 5.30 ആണ്. എന്നാൽ, വൈകി എത്തുന്നവർക്കും ആഹാരം കൊടുക്കാറുണ്ട്. സ്‌പെഷ്യല്‍ ക്ലാസ് തടവുകാരന് ജയിലില്‍ പ്രത്യേകമായി കട്ടിലും കസേരയും മേശയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്. അല്ലു അര്‍ജുനെ അതേ കേസിലെ മറ്റുപ്രതികള്‍ക്കൊപ്പം ജയിലിലെ പ്രത്യേകഭാഗത്താണ് താമസിപ്പിച്ചതെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. ഹൈദരാബാദിലെ നാമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ രാത്രിയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഉത്തരവ് വൈകിയതിനാലാണ് പുറത്തിറങ്ങുന്നത് ഇന്ന് പുലർച്ചെയായത്.