പുറത്ത് നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു അല്ലുവിന്റെ മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു. പുറത്തുപോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശം പാലിച്ചില്ല. ദുരന്തത്തിന് ശേഷം നടന്‍ കാണികളെ അഭിവാദ്യം ചെയ്‌തെന്നും പോലീസ് കൂട്ടിച്ചേർത്തു. യുവതിയുടെ മരണം താൻ പിറ്റേ ദിവസം മാത്രമാണ് അറിഞ്ഞത് എന്നായിരുന്നു അല്ലു അർജുൻ മുൻപ് പറഞ്ഞിരുന്നത്.
advertisement
സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2.ഡിസംബർ അഞ്ചിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ഡിസംബർ 4 ന് സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 39 കാരി മരിച്ചത്.ഇവരുടെ 9 വയസുകാരനയ മകൻ ചികിത്സയിലാണ്. യുവതി മരിച്ച സംഭവത്തിൽ നടന്‍ അല്ലു അര്‍ജുനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഈ ആരോപണങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും നടന്‍ പ്രതികരിച്ചിരുന്നു.
അതേസമയം, അല്ലു അർജുന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീടിന് മുന്നിലേക്കെത്തി ആക്രമണം അഴിച്ചുവിട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.