TRENDING:

ഒന്നര കോടിരൂപ വരുമാനമെന്ന് ആരോപണം; അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡായ പൊലീസുകാരനെ സ്ഥലം മാറ്റി

Last Updated:

മുംബൈ പോലീസിലെ ഹെഡ് കോണ്സ്റ്റബിളായ ഷിണ്ടേ 2015 മുതൽ അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ അംഗമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വർഷത്തിൽ ഒന്നര കോടി രൂപ വരുമാനമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ബോഡി ഗാർഡായ ജിതേന്ദ്ര ഷിണ്ടേയെന്ന പോലീസുകാരനെ സ്ഥലം മാറ്റി. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സമിതിയെയും നിശ്ചയിച്ചിട്ടുണ്ട്. ഷിണ്ടേക്ക് വെളിപ്പെടുത്താത്ത ആസ്തികളുണ്ടാവാനുള്ള സാധ്യതയെ കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്. കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
advertisement

മുംബൈ പോലീസിലെ ഹെഡ് കോണ്സ്റ്റബിളായ ഷിണ്ടേ 2015 മുതൽ അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ അംഗമാണ്. സർക്കാർ എക്സ് കാറ്റഗറി സുരക്ഷ അനുവദിച്ച ബിഗ്ബിയുടെ കൂടെ മുഴുവൻ സമയവും രണ്ട് പോലീസ് കോൺസ്റ്റബിൾമാർ ഉണ്ടാവാറുണ്ട്. മുംബൈ പോലീസ് കമ്മീഷണർ ഹേമന്ദ് നഗ്രാലെയുടെ നിർദ്ദേശം അനുസരിച്ച് ഒരു പോലീസുകാരന് അഞ്ച് വർഷത്തിൽ കൂടുതൽ ഒരേ പോസ്റ്റിംഗ് നൽകാൻ പാടില്ല.

എന്നാൽ ഷിണ്ടേക്ക് സ്വന്തമായി ഒരു സുരക്ഷാ ഏജൻസി തന്നെയുണ്ടെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുൻപാകെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഭാര്യയുടെ പേരിലുള്ള ഏജൻസി പ്രധാനമായും സെലബ്രിറ്റികൾക്കാണ് സുരക്ഷ നൽകുന്നത്. എന്നാൽ അമിതാഭ് ബച്ചൻ അദ്ദേഹത്തിന് പണം നൽകിയിരുന്നു എന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

advertisement

ഷിണ്ടേ തന്റെ സ്വത്തുക്കളെ കുറിച്ചും, വാർഷിക വരുമാനത്തെ കുറിച്ചും, മറ്റൊരു ജോലിയിൽ നിന്ന് പണം കൈപ്പറ്റുന്നതിന്റെ പറ്റിയും അധികൃതരെ അറിയിച്ചിട്ടുണ്ടോ എന്നന്വേഷിക്കുകയാണ് പോലീസ്. സംസ്ഥാനത്തെ സർവ്വീസ് നിയമം അനുസരിച്ച് മറ്റൊരു സ്രോതസ്സിൽ നിന്ന് പണം കണ്ടെത്തൽ അനുവദനീയമല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തന്റെ വരുമാനത്തെ കുറിച്ചുള്ള ആരോപണങ്ങൾ വന്നതിന് തൊട്ടുപിന്നാലെ സൗത്ത് മുംബൈയിലെ ഡിബി മാർഗ് പോലീസ് സ്റ്റേഷനിലേക്ക് ഷിണ്ടേയെ സ്ഥലം മാറ്റിയിട്ടുണ്ട്.

എന്നാൽ പോലീസ് ഡിപ്പോർട്ട്മെന്റിന് വിഷയം സംബന്ധിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലന്ന് മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തന്റെ വരുമാന രേഖകൾ ആരാഞ്ഞ് കൊണ്ട് ഷിണ്ടേക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സാലറി സംബന്ധിച്ച സർവീസ് നിയമം ലംഘച്ചിട്ടുണ്ടോ എന്ന വിഷയത്തിലും തനിക്ക് അധികൃതർക്ക് മുൻപാകെ വെളിപ്പെടുത്താത്ത വസ്തുക്കളും സ്വത്തും ഉണ്ടോ എന്നും മുൻ ബോഡി ഗാർഡിന് വിശദീകരിക്കേണ്ടി വരും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സർവീസ് നിയമനുസരിച്ചുള്ള സാധാരണ സ്ഥലം മാറ്റമാണ് ഷിണ്ടേയുടേത് എന്നാണ് ഐ പി എസ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ അറിയപ്പെട്ട താരവുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം കാരണം അദ്ദേഹത്തെ സ്ഥലം മാറ്റാതിരിക്കാൻ മുംബൈ പോലീസിന് വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒന്നര കോടിരൂപ വരുമാനമെന്ന് ആരോപണം; അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡായ പൊലീസുകാരനെ സ്ഥലം മാറ്റി
Open in App
Home
Video
Impact Shorts
Web Stories