TRENDING:

കഞ്ചാവും രാസലഹരിയുമായി പിടിക്കപ്പെട്ട അഞ്ചു കൃഷ്ണ ഇതല്ല; സ്വന്തം അക്കൗണ്ട് പ്രൈവറ്റ് ആക്കേണ്ടി വന്നതായി നടി

Last Updated:

ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജ് പ്രൈവറ്റ് ആക്കി വയ്‌ക്കേണ്ട സാഹചര്യം വന്നുചേർന്നിരിക്കുകയാണ് നടി അഞ്ചു കൃഷ്ണ അശോകിന്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നു വർഷങ്ങൾക്ക് മുൻപ് തൃക്കാക്കരയിൽ എം.ഡി.എം.എയുമായി അഞ്ചു കൃഷ്ണ എന്ന പേരിൽ ഒരു നടി പിടിക്കപ്പെടുന്നു. പ്രചരിച്ച ചിത്രങ്ങൾ പക്ഷേ പ്രതിയുടേതിന് പകരം, മറ്റൊരു നടിയുടേതായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും, അതേ പേരിൽ വേറൊരു നടി ചെന്നൈ നഗരത്തിൽ രാസലഹരിയുമായി പിടിയിലായി. അവർക്കും പേര് അഞ്ചു കൃഷ്ണ. എന്നാൽ, വാർത്തകളിൽ ഉൾപ്പെടെ പ്രചരിച്ചത് നടി അഞ്ചു കൃഷ്ണ അശോകിന്റെ ചിത്രങ്ങൾ. എം.ഡി.എം.എ. കേസിൽ പിടിക്കപ്പെട്ട തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി, അഞ്ചു കൃഷ്ണ അശോക് (Anju Krishna Ashok) എന്ന താനല്ല എന്ന് അവർക്ക് സമൂഹ മാധ്യമങ്ങളിലൂടെ പറയേണ്ടതായി വന്നു.
അഞ്ചു കൃഷ്ണ അശോക്
അഞ്ചു കൃഷ്ണ അശോക്
advertisement

ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജ് പ്രൈവറ്റ് ആക്കി വയ്‌ക്കേണ്ട സാഹചര്യം വന്നുചേർന്നിരിക്കുകയാണ് നടി അഞ്ചു കൃഷ്ണ അശോകിന്. ‘സുമേഷ് ആൻഡ് രമേഷ്’, ‘പ്രതി പൂവന്‍ കോഴി’, ‘കുഞ്ഞെല്‍ദോ’, ‘ആദ്യരാത്രി’ പോലുള്ള സിനിമകളിൽ വേഷമിട്ട നടിയാണ് അഞ്ചു കൃഷ്ണ അശോക്.

ലഹരിക്കേസിലെ തമിഴ്, മലയാളം നടി എന്ന പേരിലാണ് അഞ്ചു കൃഷ്ണ അശോകിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. മെത്താംഫെറ്റാമൈൻ, കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, ഒന്നിലധികം മൊബൈൽ ഫോണുകൾ എന്നിവയുമായി നടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ട് പേരെ ചെന്നൈ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നഗരത്തിലെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനിടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് (എഎൻഐയു) സൗത്ത് നടത്തിയ ഓപ്പറേഷനെ തുടർന്നായിരുന്നു അറസ്റ്റ്.

advertisement

തൃക്കാക്കര കേസിന്റെ സമയത്ത്, തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ നിയമനടപടി സ്വീകരിക്കേണ്ടിവരും എന്ന് അഞ്ചു കൃഷ്ണ അശോക് മുന്നറിയിപ്പ് നൽകിയിരുന്നു.

സമാനസാഹചര്യം നേരിട്ട വ്യക്തിയാണ് മലയാള നടൻ കൃഷ്ണകുമാർ. കുറച്ചു നാളുകൾക്ക് മുൻപ് കൊക്കെയ്‌ൻ, എം.ഡി.എം.എ., കഞ്ചാവ് എന്നിവയുമായി പിടിക്കപ്പെട്ട തമിഴ് നടൻ എന്ന പേരിൽ പ്രചരിച്ചത് മലയാള നടനും ബി.ജെ.പി. നേതാവുമായി കൃഷ്ണകുമാറിന്റെ ചിത്രവും. ഇതിനെതിരെ അദ്ദേഹം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വീഡിയോ പോസ്റ്റുമായി രംഗത്തുവന്നു വിശദീകരണം നൽകേണ്ടതായി വന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Three years ago, an actress named Anju Krishna was caught with MDMA in Thrikkakara. However, the pictures that circulated were of another actress instead of the accused. The other day, another actress with the same name was caught with the drug in Chennai. Her name is also Anju Krishna. However, the pictures that circulated in the news were of actress Anju Krishna Ashok. The real Anju Krishna Ashok had to say on social media that she was not the accused

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കഞ്ചാവും രാസലഹരിയുമായി പിടിക്കപ്പെട്ട അഞ്ചു കൃഷ്ണ ഇതല്ല; സ്വന്തം അക്കൗണ്ട് പ്രൈവറ്റ് ആക്കേണ്ടി വന്നതായി നടി
Advertisement
Open in App
Home
Video
Impact Shorts
Web Stories