തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ് കോമഡി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ്. രവീന്ദ്രന്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായ രീതിയിൽ കോർത്തിണക്കിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ബി.കെ. ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.
സിദ്ദീഖ്, അസീസ് നെടുമങ്ങാട്,മേജർ രവി, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, ഷീലു എബ്രഹാം, അപർണതി, എൻ.പി. നിസ, ഇതൾ മനോജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
ഛായാഗ്രഹണം - മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, സൗണ്ട് ഡിസൈൻ - അജിത് എ. ജോർജ്, ലൈൻ പ്രൊഡ്യൂസർ- ടി.എം. റഫീഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി. അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് - ഗ്രാഷ് പി.ജി., സുഹൈൽ; വി.എഫ്.എക്സ്.-റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ് ദേവൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻസ്- മാജിക് മൊമൻ്റ്സ്. ചിത്രം ഉടൻ തന്നെ തിയെറ്ററുകളിൽ എത്തും.
Summary: 'Raveendra Nee Evide' is an upcoming movie featuring actor Anoop Menon in the lead. The film has got him donning the role of a weatherman. Title motion poster of the film has just dropped on social media. Raveendra Nee Evide is a film where Anoop Menon is playing the lead after a very long time