TRENDING:

ആവേശമൊരുക്കി 'അജഗജാന്തരം 2 ' ലോഡിങ്; അടിയുടെ പൂരമൊരുക്കാൻ ഒരുങ്ങി കിച്ചു ടെല്ലസും വിനീത് വിശ്വവും

Last Updated:

തീയേറ്ററുകളിൽ ആവേശത്തിന്റെ കോരിത്തരിപ്പ് ഉണ്ടാക്കിയ അജഗജാന്തരം രണ്ടാം ഭാഗം എത്തുന്നു എന്ന വാർത്ത ആരാധകരിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആന്റണി വർഗീസ് പെപെ നായകനായി എത്തി തീയേറ്ററുകളിൽ ഓളമൊരുക്കിയ സിനിമയാണ് അജഗജാന്തരം. ഇപ്പോൾ ഇതാ ഈ സിനിമക്ക് സെക്കന്റ് പാർട്ട് ഒരുങ്ങുകയാണ് അണിയറയിൽ.ചിത്രത്തിന് തിരക്കഥ എഴുതിയ കിച്ചു ടെല്ലസും വിനീത് വിശ്വവും ഒന്നിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചാണ് ഈ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.തീയേറ്ററുകളിൽ ആവേശത്തിന്റെ കോരിത്തരിപ്പ് ഉണ്ടാക്കിയ അജഗജാന്തരം രണ്ടാം ഭാഗം എത്തുന്നു എന്ന വാർത്ത ആരാധകരിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആക്ഷൻ സീനുകൾക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടുള്ള ചിത്രമാണ് അജഗജാന്തരം.ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുൻ അശോകനാണ്.24 മണിക്കൂറിൽ നടക്കുന്ന ആവേശഭരിതമായ രംഗങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.2022 ൽ തീയേറ്ററുകളിൽ വൻ വിജയമായിരുന്നു അജഗജാന്തരം. രണ്ടാം ഭാഗവും അങ്ങനെ തന്നെ ആവുമെന്നാണ് നിർമാതാക്കൾ പ്രതീഷിക്കുന്നത്.സിൽവർ ബേ പ്രൊഡക്ഷന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജയ് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
ആവേശമൊരുക്കി 'അജഗജാന്തരം 2 ' ലോഡിങ്; അടിയുടെ പൂരമൊരുക്കാൻ ഒരുങ്ങി കിച്ചു ടെല്ലസും വിനീത് വിശ്വവും
Open in App
Home
Video
Impact Shorts
Web Stories