TRENDING:

ഈ ഓണവും ആന്റണി പെപ്പെ തൂക്കുമോ? കടലിലെ ഇടിയുമായി 'കൊണ്ടൽ' ട്രെയ്ലർ

Last Updated:

കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആന്റണി വർ​ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രം 'കൊണ്ടലി'ന്റെ ട്രെയ്ലർ പുറത്ത്. ത്രസിപ്പിക്കു‌ന്ന ആക്ഷൻ രംഗങ്ങളാണ് ട്രെയ്ലറിൽ കാണാൻ കഴിയുന്നത്. ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിൽ എത്തുന്നത്. ആക്ഷനൊപ്പം വൈകാരികമായ ഒരു കഥയും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന.
advertisement

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമിക്കുന്നത്. ആര്‍.ഡി.എക്‌സിന്റ വന്‍ വിജയത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്.

96 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതായിരുന്നു കൊണ്ടലിന്റെ ചിത്രീകരണം. ഇതില്‍ എഴുപത്തിയഞ്ചോളം ദിനങ്ങള്‍ നടുക്കടലില്‍ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്.

സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെയും കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി. ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.

advertisement

കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിന്റെ സംസ്‌ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസങ്ങളോളം കടലില്‍ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. എഴുപതോളം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിത്രീകരണത്തില്‍ ഏറെയും കടലിലെ തകര്‍പ്പന്‍ റിവഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെ ജി എഫ് ചാപ്റ്റര്‍ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.

advertisement

https://www.youtube.com/watch?v=0Ez64qO624M

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആന്റണി പെപ്പെയും നീരജ് മാധവും ഷെയ്ൻ നി​ഗവും പ്രധാന കഥാപാത്രങ്ങളിലെത്തിയ ആർഡിഎക്സായിരുന്നു കഴിഞ്ഞ ഓണം റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
ഈ ഓണവും ആന്റണി പെപ്പെ തൂക്കുമോ? കടലിലെ ഇടിയുമായി 'കൊണ്ടൽ' ട്രെയ്ലർ
Open in App
Home
Video
Impact Shorts
Web Stories