TRENDING:

കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും ഇരുവറിലെ 'നറുമുഗയെ... '; നൃത്തത്തെ പ്രണയിച്ച പെൺകുട്ടിയുടെ സ്വപ്നം

Last Updated:

മഴത്തുള്ളിക്ക് ഭൂമിയോടുള്ള പ്രണയം പോലെ ഒരു പെൺകുട്ടിക്ക് നൃത്തത്തോടുള്ള പ്രണയമാണ്, നറുമുഗയെ ഈ ഡാൻസേഴ്‌സ് ഡ്രീം എന്ന ആൽബമായി പുറത്തു വന്നിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നറുമുഗയെ... നറുമുഗയെ... മണിരത്നത്തിന്റെ ഇരുവർ കണ്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ലെങ്കിലും ഈ പാട്ട് ഓർക്കുന്നവർ ഒരുപാട് ഉണ്ടാകും. മോഹൻലാലും ഐശ്വര്യ റായിയും തകർത്തഭിനയിച്ച സിനിമയിലെ ഗാനരംഗം. എന്നും അനുരാഗത്തിന്റെ ഈണമാണ് നറുമുഗയെ...
Architha_Narumugaye
Architha_Narumugaye
advertisement

തമിഴക തലൈവരുടെ കഥകൾ പറഞ്ഞ ഇരുവരും നറുമുഗയെയും വെള്ളിത്തിരയിൽ ഹിറ്റായിട്ട് കാൽ നൂറ്റാണ്ടാവുന്നു. അപ്പോൾ ദാ വീണ്ടും വരികയാണ്, നറുമുഗയെ. കണ്ണൂർ സ്വദേശി നർത്തകി അർച്ചിത അനീഷാണ് കാലം മായ്ക്കാത്ത ഗാനത്തെയും ഈണത്തെയും പുനരാവിഷ്കരിച്ചിരിക്കുന്നത്. മഴത്തുള്ളിക്ക് ഭൂമിയോടുള്ള പ്രണയം പോലെ ഒരു പെൺകുട്ടിക്ക് നൃത്തത്തോടുള്ള പ്രണയമാണ്, നറുമുഗയെ ഈ ഡാൻസേഴ്‌സ് ഡ്രീം എന്ന ആൽബമായി പുറത്തു വന്നിരിക്കുന്നത്.

പാട്ടിലാകെ പ്രണയമാണ്. സ്വപ്നങ്ങളിൽ എപ്പോഴും ശബ്ദിക്കുന്ന ചിലങ്കയും ആഗ്രഹങ്ങളിൽ ആകെ ചുവടുകളുമായി ജീവിക്കുന്ന ഒരു പെൺകുട്ടി കാണുന്ന സ്വപ്നമാണ് ആൽബം. സ്വപ്നത്തിലെ നർത്തകിക്കൊപ്പം ഇവളും പ്രക‌ൃതിയോട് അലിഞ്ഞ് ചേരുമ്പോൾ ദൃശ്യഭംഗിയുടെ പുതിയൊരു ലോകം തന്നെ ആൽബത്തിൽ ഒരുക്കിയിരിക്കുന്നു. നമുക്കു ചുറ്റുമുള്ള നിരവധി പെൺകുട്ടികളുടെ മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ തന്നെയാണ് അത്.

advertisement

പാട്ടിനൊത്തുള്ള ചുവടുകളുമായി ആൽബം ഭംഗിയാക്കിയിരിക്കുകയാണ് അർച്ചിത. ഫ്രീ സ്റ്റൈൽ ശാസ്ത്രീയ നൃത്തമാണ് അർച്ചിത ചെയ്തിരിക്കുന്നത്. നാലു വർഷം എം ജി സർവകലാശാല കലാതിലകമായിരുന്നു. പതിവായി സ്റ്റേജ് പെർഫോമൻസ് നടത്തുന്ന തനിക്ക് വ്യത്യസ്ത അനുഭവമായിരുന്നു നറുമുഗയെ ആൽബം എന്ന് അർചിത പറയുന്നു. വെള്ളച്ചാട്ടവും പാറക്കെട്ടും നിറഞ്ഞ ലൊക്കേഷനിലെ നൃത്തവും ഷൂട്ടിങ്ങും വലിയൊരു വെല്ലുവിളി ആയിരുന്നു. ദിവസം മുഴുവനോളം വെള്ളത്തിൽ നിന്നാണ് ഷൂട്ട് ചെയ്തത്. വഴുക്കൽ ഉള്ളതിനാൽ പാറക്കൂട്ടത്തിൽ നിന്ന് വീണ് പോകാതിരിക്കാൻ പാകത്തിലുള്ള സ്റ്റെപ്പുകൾ ആണ് ചെയ്തത് - അർച്ചിത പറയുന്നു. എറണാകുളത്ത് വൈഖരി നൃത്ത വിദ്യാലയം നടത്തുകയാണ് അർച്ചിത.

advertisement

തൊടുപുഴയ്ക്ക് അടുത്തുള്ള ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടത്തിൽ ആയിരുന്നു ആൽബം ചിത്രീകരിച്ചത്. ദുർഘടമായ പ്രദേശം ആണിത്. തന്റെ ഒരു സ്വപ്നമായിരുന്നു ഈ കവർ സോങ് എന്ന് സംവിധായകൻ ബിനോയ് കോട്ടയ്ക്കൽ പറയുന്നു. നറുമുഗയെ എന്ന പാട്ട് തെരഞ്ഞെടുത്തത് തന്നെ വലിയൊരു വെല്ലുവിളി ആയിരുന്നു. മണിരത്നത്തിന്റെ സൂപ്പർ ഹിറ്റ് സിനിമ. സന്തോഷ് ശിവൻ പകർത്തിയ ദൃശ്യങ്ങൾ. ഇതിനെല്ലാം അപ്പുറം എ ആർ റഹ്മാൻ ഈണമിട്ട വരികൾ. പക്ഷെ സ്വപ്നമായതിനാൽ എല്ലാ പരിമിതികളെയും അതിജീവിച്ചു. എത്തിപ്പെടുന്നത് പോലും ബുദ്ധിമുട്ടുള്ള സ്ഥലം ആയിരുന്നു. അർചിതയുടെ നൃത്തവും ആൽബത്തിന്റെ മിഴിവ്‌ കൂട്ടി - ബിനോയ് പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമായ ഇരുവരിൽ ഈ ഗാനം പാടിയിരിക്കുന്നത് ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയുമാണ്. ആൽബത്തിൽ സംഗീത വിജയനും ചിമ്മു ജയകുമാറുമാണ് വരികൾ ആലപിച്ചിരിക്കുന്നത്. സാജൻ കമൽ ആണ് കവർ വേർഷൻ ഒരുക്കിയത്. എ ആർ റഹ്‌മാനും മോഹൻലാലിനും ആണ് ആൽബം സമർപ്പിച്ചിരിക്കുന്നത്. നറുമുഗയെ എ ഡാൻസേഴ്‌സ് ഡ്രീം കഴിഞ്ഞ ദിവസം മഞ്ജു വാര്യരും രമ്യ നമ്പീശനും ചേർന്നു റിലീസ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും ഇരുവറിലെ 'നറുമുഗയെ... '; നൃത്തത്തെ പ്രണയിച്ച പെൺകുട്ടിയുടെ സ്വപ്നം
Open in App
Home
Video
Impact Shorts
Web Stories